മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പഴയ ബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും ബന്ധിപ്പിച്ച് സ്‌കൈവാക്കുകള്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലായുള്ള പഴയ ആശുപത്രിബ്ലോക്കിനെയും പുതിയ ഒ.പി. ബ്ലോക്കിനെയും ബന്ധിപ്പിച്ച് കോറിഡോറുകള്‍ (ഇടനാഴികള്‍) നിര്‍മ്മിക്കാന്‍ ആരോഗ്യവകുപ്പും ഇന്‍ഫോസിസ് ഫൗണ്ടേഷനും തമ്മില്‍ ധാരണയിലെത്തി. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍, സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവും ഇന്‍ഫോസിസിന്റെ കേരളാ ഡവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
നൂറുമീറ്റര്‍ നീളത്തില്‍ ഇരു ബ്ലോക്കുകളുടെയും ഒന്നാംനിലയേയും രണ്ടാം നിലയേയും ബന്ധിപ്പിച്ച് രണ്ട് സ്‌കൈവാക്കുകളാണ് പദ്ധതിയിലുള്ളത്. നാല് കോടി രൂപ ചെലവില്‍ നാലു മാസത്തിനകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഇന്‍ഫോസിസിന്റെ കേരളാ ഡവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ് അറിയിച്ചു.
ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ. എം. റംലാബീവി, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിതവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എം.എസ്. സുല്‍ഫിക്കര്‍, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ പ്രതിനിധി എസ്. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























