തലശ്ശേരിയില്‍ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍

പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭാ പരിധിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. മര്‍ച്ചന്റ് അസോസിയേഷനും മുസ്‌ളിം ലീഗ് മണ്ഡലം കമ്മിറ്റിയും സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പെരുന്നാള്‍ പ്രമാണിച്ച് ബുധനാഴ്ച രാത്രി രാത്രി ഏറെ വൈകിയും തുറന്ന് പ്രവര്‍ത്തിച്ച തലശ്ശേരി ടൗണിലെ ചില കടകള്‍ പോലീസെത്തി അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























