ആസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ആറ് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ എറണാകുളത്ത് പിടിയില്‍

ബോട്ട് മാര്‍ഗം ആസ്‌ട്രേലിയയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടത്തെിയ ആറ് ശ്രീലങ്കന്‍ അഭയാര്‍ഥികളെ എറണാകുളത്ത് പൊലീസ് പിടികൂടി. കൂടെ നാല് ഏജന്റുമാരും പിടിയിലായിട്ടുണ്ട്. ഇവരെ മുനമ്പം പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത് വരികയാണ്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന ഇവര്‍ മുനമ്പത്തത്തെിയതെന്ന് സൂചനയുണ്ട്. രഹസ്യ വിവരത്തത്തെുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പത്ത് പേരും പിടിയിലായത്. പിടിയിലായ ഏജന്റ്മാര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഇവരുടെ കൈവശം യാത്രരേഖകളൊന്നുമില്ല. ചെറായിയിലുള്ള ഒരു ഹോം സ്‌റ്റേയിലായിരുന്നു സംഘം താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രിയാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























