സ്ലീപ്പര്‍ ടിക്കറ്റ് : ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കേരളത്തില്‍ മേല്‍നടപടികള്‍ ഉണ്ടാവില്ലെന്നു റയില്‍വേ അധികൃതര്‍

കേരളത്തില്‍ തല്‍സമയ സ്ലീപ്പര്‍ ടിക്കറ്റ് സൗകര്യം തുടരും. ഇക്കാര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മേല്‍നടപടികള്‍ ഉണ്ടാവില്ലെന്നു റയില്‍വേ അധികൃതര്‍ സൂചന നല്‍കി. റയില്‍വേ ബോര്‍ഡ് മെംബര്‍ (ട്രാഫിക്), ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ എന്നിവരില്‍ നിന്നു ലഭിച്ച വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ഈ സൗകര്യം റദ്ദാക്കിയതു യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. റിസര്‍വേഷന്‍ യാത്രക്കാരുടെ പരാതി കണക്കിലെടുത്താണു കൗണ്ടര്‍ ടിക്കറ്റ് എടുത്തുകളയാന്‍ തീരുമാനിച്ചത്. സ്ലീപ്പര്‍ ക്ലാസില്‍ സാധാരണ യാത്രക്കാരെ കയറ്റുന്ന രീതി മറ്റെവിടെയുമില്ല. എന്നാല്‍ കേരളത്തില്‍ വേണ്ടത്ര ജനറല്‍ കംപാര്‍ട്‌മെന്റുകളില്ലാത്തതും യാത്ര പകല്‍ മാത്രമാണെന്നതും പരിഗണിക്കണമെന്ന് അധികൃതര്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നു റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തലുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
പ്രശ്‌നത്തിനു ശാശ്വതപരിഹാരം വേണമെന്നു വേണുഗോപാല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്‍വന്‍ഷന്‍ കമ്മിറ്റിയില്‍ അദ്ദേഹം പ്രശ്‌നം ഉന്നയിച്ചതിനു പിന്നാലെയാണ് അധികൃതര്‍ തീരുമാനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്. യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കരുതെന്നു ദക്ഷിണ റയില്‍വേക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ചെയര്‍മാന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























