സുഹൃത്തുക്കള്‍ ഓടിച്ചിരുന്ന ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, മൂന്നുുേപര്‍ക്ക്് ഗുരുതര പരിക്ക്

സുഹൃത്തുക്കള്‍ ഓടിച്ചിരുന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. അടിമാലി പത്താംമൈലില്‍ മാറ്റനായി വീട്ടില്‍ കെ.ടി. ഷാജുവിന്റെ മകന്‍ വിഷ്ണു (19) ആണു മരിച്ചത്. ഷാജു മട്ടാഞ്ചേരിയില്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥനാണ്. ഒപ്പമുണ്ടായിരുന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശികളായ നവീന്‍ (20), അസ്‌റം (18), നവീന്‍ (21) എന്നിവര്‍ക്കു സാരമായ പരുക്കേറ്റിട്ടുണ്ട്.
ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ പുലര്‍ച്ചെ തോപ്പുംപടി ചെല്ലാനം റോഡില്‍ മാനാശേരിയിലായിരുന്നു അപകടം. ഒന്നിച്ചു പോകുകയായിരുന്ന ഇവരുടെ ബൈക്കുകളുടെ ഹാന്‍ഡിലുകള്‍ തമ്മില്‍ കുടുങ്ങി നിയന്ത്രണം വിട്ട് റോഡരികിലുള്ള പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വിഷ്ണുവിന്റെ മൃതദേഹം അടിമാലിയില്‍ സംസ്‌കരിച്ചു. അമ്മ: രമ. സഹോദരന്‍: അപ്പു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























