തെരുവു കച്ചവടക്കാരുടെ കണക്കെടുപ്പ് നാളെ മുതല്‍

സംസ്ഥാനത്തെ തെരുവുകച്ചവടക്കാരുടെ കണക്കെടുപ്പ് നാളെ തുടങ്ങാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രണ്ടു ലക്ഷത്തോളം വരുന്ന വഴിവാണിഭക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കാണു തുടക്കമിട്ടുകൊണ്ട് സംസ്ഥാനതല ഉദ്ഘാടനം നാളെ നാലിനു കോഴിക്കോട് നടക്കും. തുടക്കത്തില്‍ 14 നഗരങ്ങളിലാണു സര്‍വേ.
ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ ജില്ലാ ആസ്ഥാനങ്ങളിലും കൊച്ചിയിലും തൃക്കാക്കരയിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. സര്‍വേയ്ക്കു ശേഷം അര്‍ഹരായ വഴിവാണിഭക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പദ്ധതിയുടെ നടത്തിപ്പിനായി അംഗീകൃത ട്രേഡ് യൂണിയനുകള്‍, വികസന സമിതികള്‍, കുടുംബശ്രീ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാതലങ്ങളില്‍ സമിതികളും ഉടന്‍ രൂപവല്‍ക്കരിക്കും.
കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സര്‍വേയ്ക്കു വേണ്ടി എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളെയാണ് ഉപയോഗപ്പെടുത്തുന്നത്. വഴിവാണിഭക്കാരുടെ സംരക്ഷണത്തിനായി 3.50 കോടി രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. സര്‍വേ പുനരധിവാസത്തിനും സംരക്ഷണത്തിനുമായുള്ള പദ്ധതി രൂപവല്‍ക്കരണം, മാര്‍ക്കറ്റ് പ്ലാന്‍, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തുടങ്ങിയവയ്ക്കായി 98 ലക്ഷം രൂപ നീക്കി വച്ചു. കുടുംബശ്രീ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെബി. വല്‍സലകുമാരി, അര്‍ബന്‍ ഹൗസിങ് മിഷന്‍ !ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ്, സംഘടനാ നേതാക്കളായ യു. പോക്കര്‍, വി.പി. ഉസ്മാന്‍, സ്വീറ്റാ ദാസന്‍, ടി.എസ്. ഷണ്‍മുഖം, സി.എ. ജിറാര്‍, ജി.കെ. പ്രസാദ്, മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha


























