തെരുവു നായ് ഭീഷണി: സംഘടനയുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കേരളത്തില്‍ വര്‍ധിച്ചു വരുന്ന തെരുവു നായ് ഭീഷണിക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ചെയര്‍മാനായി \'സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ്\' എന്ന സംഘടന രൂപീകരിച്ചു. തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാമ്പത്തികവും നിയമപരവുമായ സഹായം നല്‍കുകയാണു സംഘടനയുടെ പ്രധാന ലക്ഷ്യം.
മൂവാറ്റുപുഴയില്‍ തെരുവു നായ് ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളായ ജോയലിനും ഡാനിയേലിനും നിയമ സഹായം നല്‍കും. മൂവാറ്റുപുഴ നഗരസഭയ്‌ക്കെതിരെ ഇരുവരും കോടതിയെ സമീപിക്കും. ജോയലിനു 95,000 രൂപയും ഡാനിയലിനു 30,000 രൂപയും ചികില്‍സയ്ക്കായി ചെലവായി. നായ് ആക്രമണത്തിനു ശേഷം സ്‌കൂളില്‍ പോകാന്‍ പോലും ഇവര്‍ മടി കാണിച്ചിരുന്നു.
തെരുവു നായ ആക്രമണം ഉണ്ടായാല്‍ അതതു തദ്ദേശ ഭരണ സ്ഥാപനത്തിനെതിരെ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാമെന്നു നിയമോപദേശം ലഭിച്ചിട്ടുണ്ട്. പക്ഷേ, നിയമ നടപടിക്ക് പലരും താല്‍പര്യം കാണിക്കുന്നില്ല.
അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കളുടെ ശല്യം ഒഴിവാക്കാനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു ഡോഗ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുകയും സംഘടനയുടെ ലക്ഷ്യത്തില്‍പ്പെടുന്നതായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ജനങ്ങള്‍ക്കു തെരുവു നായ് ശല്യമില്ലാതെ ജീവിക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളിലും സംഘടന ഇടപെടും. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം സംഘടന റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മറ്റു ഭാരവാഹികള്‍: ലാലിച്ചന്‍ സക്കറിയാസ് (ൈവസ് ചെയര്‍!മാന്‍), വി.സത്യനാരായണന്‍ (സെക്ര.), ടി.ആര്‍. രാജന്‍ (ജോ സെക്ര), ബൈജു മാണി പോള്‍ (ട്രഷ.). ഫോണ്‍: 0484 2973955, 3004000. ഇമെയില്‍:സ്‌ട്രേഡോഗ്ഫ്രീമൂവ്‌മെന്റ് @ജിമെയില്‍.കോം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























