'ദേ പോകിന്നു കാട്ടാന..അല്ല ഞങ്ങടെ പടയപ്പ'; നന്മയുള്ള കാട്ടുകൊമ്പന്‍ വയസ്സ് 50 നാട്ടുകാരുടെ മുത്ത്; രജനി സ്റ്റൈല്‍ നടത്തം മൂന്നാറിന്റെ സ്വന്തം പടയപ്പ

മുന്നാറിലെ ഹീറോയാണ് പടയപ്പ എന്ന കാട്ടാന. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടി. പൊതുവേ ശാന്ത സ്വഭാവക്കാരനാണെങ്കിലും. മൂന്നാറിലേക്കു പോയ കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലെത്തിയ കാട്ടുകൊമ്പന്‍ 'പടയപ്പ' കഴിഞ്ഞ ദിവസം സൃഷ്ടിച്ചത് ആശങ്കയുടെ നിമിഷങ്ങളായിരുന്നു. ഉദുമല്‍പേട്ട മൂന്നാര്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയുടെ ബസിനു നേരെയായിരുന്നു 'പടയപ്പ' യുടെ അഭ്യാസം നടന്നത്. എങ്കുലും മൂന്നാറുകാര്‍ക്ക് ഇപ്പോഴും പ്രീയപ്പെട്ടവനാണ് പടയപ്പ
ഇങ്ങനെയുള്ള കുസൃതികള്‍ കാട്ടി പടയപ്പ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മൂന്നാറിലെ തമിഴ്‌തോട്ടം തൊഴിലാളികളാണ് പടയപ്പ എന്ന സൂപ്പര്‍ഹിറ്റ് പേര് ആനയ്ക്ക് സമ്മാനിക്കുന്നത്. പടയപ്പയുടെ പിന്‍കാലുകള്‍ മുന്‍കാലുകളേക്കാള്‍ നീളം കുറവാണ്. ഉര്‍വശീ ശാപം ഉപകാരം എന്ന് പറയുന്നത് പോലെ ഇത് ആനയ്ക്ക് ഒരു അലങ്കാരമായിമാറി. നടപ്പിലെ സ്‌റ്റൈല്‍ കണ്ടിട്ടാണ് നടിപ്പില്‍ സ്‌റ്റൈലായ രജനികാന്തിന്റെ ഹിറ്റ് ചിത്രം പടയപ്പയുടെ പേര് തന്നെ ആനയ്ക്കും തൊഴിലാളികള്‍ നല്‍കിയത്. പടയപ്പയുടെ നടത്തം രജനിയുടെ പടയപ്പയുടെ നടത്തത്തെ അനുസ്മരിപ്പിക്കുന്നു എന്നാണ് ഇന്നാട്ടുകാര്‍ പറയുന്നത്. മൂന്നാറിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് പടയപ്പ. മൂന്നാര്‍മറയൂര്‍, തലയാര്‍, മാട്ടുപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിക്കവാറും പടയപ്പയെ കാണുന്നത്.
ഭക്ഷണത്തിനായി കാടിറങ്ങുമെങ്കിലും ഇതുവരെയും പടയപ്പ പക്ഷേ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ അടുത്ത് മാട്ടുപ്പെട്ടി പരിസരത്ത് പടയപ്പ എത്തിയിരുന്നു. ആനയെക്കണ്ട വിനോദസഞ്ചാരികള്‍ നാലുപാടും ഓടി. അതില്‍ ഒരു അമ്മ ആനയെക്കണ്ട് പേടിച്ച് ഓടുന്നതിന്റെയിടക്ക് കുഞ്ഞിന്റെ കൈവിട്ടുപോയി. കുഞ്ഞും പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി. ആന കുഞ്ഞിന്റെ അടുത്ത് കൂടി അതിനെ തൊടാതെ നടന്ന് അകന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. എല്ലാവരും ശ്വാസമടക്കി നിന്ന നിമിഷമായിരുന്നു അത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടില്‍ വേനല്‍ ആകുന്നതോടെ പടയപ്പ ഇങ്ങനെ നാട്ടിലേക്ക് എത്തിതുടങ്ങും. ലോക്ഡൗണ്‍ കാലത്ത് മൂന്നാര്‍ ടൗണ്‍ നിശ്ചലമായത് ആനയ്ക്ക് അനുഗ്രഹമായിരുന്നു. ലോക്ക് ഡൗണിന് ശേഷം മൂപ്പര്‍ക്ക് ഇപ്പോള്‍ കാടുകയറാന്‍ അത്ര താല്‍പര്യമില്ല. ഭക്ഷണം കഴിച്ച വയറുനിറഞ്ഞാല്‍ പടയപ്പ തൃപ്തനാകും. മൂന്നാറുകാരുടെ കണക്കുകൂട്ടലനുസരിച്ച് പടയപ്പയ്ക്ക് 50 വയസിനടുത്ത് പ്രായമുണ്ടെന്നാണ്. പ്രായത്തിന്റേതായ ചെറിയ അവശതകളുണ്ടെങ്കിലും തലയെടുപ്പിന്റെ കാര്യത്തില്‍ പടയപ്പയെ വെല്ലാന്‍ ആരുമില്ല.
പക്ഷേ പടയപ്പയെ കൂടാതെ ചില വമ്പന്മാരും ഇവിടെയുണ്ട്. മൂന്നാറുകാരുടെ പേടിസ്വപ്‌നമാണവര്‍.. അതുകൊണ്ടുതന്നെ ആനപ്പക എന്നാല്‍ എന്താണെന്ന് ചോദിച്ചാല്‍ മൂന്നാറുകാര്‍ പറയും അത് ചില്ലിക്കൊമ്പന്റെയും ഗണേശന്റെയുമാണെന്ന്. മൂന്നാറില്‍ കാടിറങ്ങുന്ന ഒറ്റയാന്‍മാരായ ഇവര്‍ അതീവ അപകടകാരികളാണ്. കൂട്ടത്തില്‍ ഗണേശന്റെ പകയാണ് കുപ്രസിദ്ധം. 2017 ല്‍ ദേവികുളം സ്വദേശി ജോര്‍ജിനെ കൊലപ്പെടുത്തിയ ഗണേശന്‍ വാശി തീരാതെ അടുത്ത 4 ദിവസം ജോര്‍ജിന്റെ കുഴിമാടത്തിലെ നിത്യ സന്ദര്‍ശകനുമായിരുന്നു എന്നാണ് മൂന്നാറുകാര്‍ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് ജോര്‍ജ് ടയര്‍ കത്തിച്ചെറിഞ്ഞ് ഗണേശനെ പൊള്ളിച്ചതാണ് ആ തീര്‍ത്താല്‍ തീരാത്ത പകയ്ക്ക് കാരണം. ആ പകയാണ് ജോര്‍ജിനോട് തീര്‍ത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോര്‍ജ്ജിനെ അതി ക്രൂരമായിട്ടാണ് ഗണേഷന്‍ കൊലപ്പെടുത്തിയത്.
ചില്ലിക്കൊമ്പനും പകയുടെ കാര്യത്തില്‍ മോശക്കാരല്ല. ജന്മനാ കൊമ്പിന് നീളം കുറവുള്ള കൊമ്പനാണ് ചില്ലിക്കൊമ്പന്‍. 2020 വരെയുള്ള കണക്ക് അനുസരിച്ച് മൂന്ന് പേരെയാണ് ചില്ലിക്കൊമ്പന്‍ കുത്തിക്കൊന്നത്. ഉപദ്രവകാരിയും അപകടകാരിയുമാണ് ഈ ചില്ലിക്കൊമ്പന്‍. കാടിറങ്ങുന്ന മറ്റൊരു കാട്ടാനയാണ് ഹോസ് കൊമ്പന്‍. പിവിസി പൈപ്പ് കുത്തി പൊട്ടിച്ച കൂട്ടത്തില്‍ കുറച്ചുഭാഗം കൊമ്പില്‍ കുടുങ്ങി. അതിനുശേഷം ഒരടി നീളമുള്ള പൈപ്പുമായിട്ടാണ് ഈ കൊമ്പന്റെ ഇപ്പോഴത്തെ നടപ്പ്. അതോടെയാണ് ഹോസ് കൊമ്പനെന്ന പേര് വന്നത്. റോഡിലിറങ്ങി വാഹനങ്ങള്‍ തടയുമെന്നതൊഴിച്ചാല്‍ ഇതുവരെ ഉപദ്രവങ്ങള്‍ ഹോസ് കൊമ്പന്‍ നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha