എല്ലാം ആഗ്രഹപ്രകാരം തന്നെ...! എം സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും, മൃതദേഹം കൈമാറുക വിലാപയാത്രയായി മെഡിക്കല്‍ കോളജിൽ എത്തിച്ച്...!!

സി.പി.ഐ.എം മുന്‍ കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശേരി മെഡിക്കല്‍ കോളജിന് കൈമാറും ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്. മൃതദേഹം വിലാപയാത്രയായി കളമശേരി മെഡിക്കല്‍ കോളജിൽ എത്തിച്ച് നല്‍കും. സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, പിണറായി വിജയനും എകെജി ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. നേതാക്കള്‍ ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ച് മൃതദേഹം വിലാപ യാത്രയായി കൊച്ചിയിലെത്തിക്കും. മൃതദേഹം രാത്രിയോടെയാകും അങ്കമാലിയിലെ വീട്ടിലെത്തുക. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം രാവിലെ 8 മണിയോടെ അങ്കമാലി സിഎസ്‌ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും.അവിടെ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം വിലാപയാത്രയായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് നല്‍കും.
ഇന്ന് ഉച്ചയോടെയാണ് എം സി ജോസഫൈന്റെ അപ്രതീക്ഷിത വിയോ വാർത്ത പുറത്തുവന്നത്. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഞായറാഴ്‌ച്ചയാണ് അന്ത്യം സംഭവിച്ചത്.
എംസി ജോസഫൈൻ വിടപറയുമ്പോൾ ശക്തയായ സിപിഎം വനിത നേതാവാണ് വിട പറയുന്നത് . വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്. എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങൾ ജോസഫിനെ വലാതെ പ്രതിസന്ധിയിവാകി.ഈ സാഹചര്യത്തിൽ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അഥോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗമായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
https://www.facebook.com/Malayalivartha