ചവര--മഗ്ദലേന ദമ്ബതികളുടെ മകളായി ജനനം പിന്നീട് കോൺഗ്രസുകാരന്റെ ഭാര്യയായി വളർന്ന്;സിപിഐഎമ്മിൻ്റെ സ്ത്രീ ശക്തിയായി വളർന്ന എം സി ജോസഫൈൻ വിട പറയുമ്പോൾ

എംസി ജോസഫൈൻ അന്തരിക്കുമ്പോൾ ശക്തയായ സിപിഎം വനിത നേതാവാണ് വിട പറയുന്നത് .വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.വൈപ്പിന്‍ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂള്‍, ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി.
1948 ഓഗസ്റ്റ് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര--മഗ്ദലേന ദമ്ബതികളുടെ മകളായി ജനനം. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്‍ മനു പി മത്തായി,മരുമകള്‍: ജ്യോത്സന,പേരക്കുട്ടികള്‍ മാനവ് വ്യാസ്, കണ്ണകി വ്യാസ്.2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്.
എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങൾ ജോസഫൈനെ പ്രതിസന്ധിയിലാക്കി
.ചാനലിന്റെ ഫോണ്‍ പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതി പറയാന്‍ വിളിച്ച സ്ത്രീയോടു മോശമായി പെരുമാറിയതാണ് എം.സി. ജോസഫൈന്റെ രാജിയിലേക്കു നയിച്ചത്.
പരാതി പറയാൻ വിളിച്ച സ്ത്രീയോട് എക്കിൽ പിന്നെ അനുഭവിച്ചോ എന്നായിരുന്നു ജോസഫിൻ്റഎ മറുപടി അന്നു മുതൽ ആരംഭിച്ചതാണ് .പൊതു ജനങ്ങൾകിടയിലും ഈ പെരുമാറ്റ രീതി അവരോടുള്ള അതൃപ്തി ആരംഭിച്ചു അങ്ങനെ സ്ഥാനമൊഴിയാന്‍ എട്ട് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു സിപിഎം ആവശ്യപ്പെട്ടത് പ്രകാരം രാജി.
https://www.facebook.com/Malayalivartha