ചോദ്യം ചെയ്യലിന് നാളെ കാവ്യ ഹാജരാകില്ല, ക്രൈംബ്രാഞ്ചിന് ഇടിവെട്ടായി പുതിയ നീക്കങ്ങൾ, എല്ലാം രാമൻവക്കീലിന്റെ വക്ര ബുദ്ധി, നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കങ്ങൾ.....!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല എന്ന് കാവ്യ മാധവന്‍ അറിയിച്ചു. നാളെയാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. നിലവില്‍ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കരുതെന്ന ചട്ടം നിലനില്‍ക്കെ ചോദ്യംചെയ്യല്‍ എവിടെ വേണമെന്ന് കാവ്യയ്ക്ക് തീരുമാനിക്കാമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.
ചോദ്യംചെയ്യലിന് എത്താന്‍ കഴിയുന്ന ഉചിതമായ സ്ഥലം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് അറിയിക്കാനാണ് അന്വേഷണ സംഘം കാവ്യയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കാവ്യ തീരുമാനം അറിയിച്ചിരിക്കുന്നത്. നാളെ വരാന്‍ അസൗകര്യമുണ്ടെന്നും പകരം മറ്റൊരു ദിവസം അനുവദിക്കണമെന്നുമാണ് കാവ്യ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.
എന്തായാലും ബുധനാഴ്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. കാവ്യയോടൊപ്പം ഹാജരാകാന്‍ ബാലചന്ദ്രകുമാറിനും അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചിരുന്നത്. പിന്നീട് കാവ്യയുടെ സൗകര്യം കണക്കിലെടുത്ത് എവിടെവെച്ച് വേണമെന്ന് തീരുമാനിക്കാന്‍ അറിയിക്കുകയാണ് ചെയ്തത്.സമയത്തിലും ദിവസത്തിലും വ്യത്യാസമില്ലെങ്കിലും ഹാജരാകുന്ന സ്ഥലം അറിയിക്കാനാണ് കാവ്യക്ക് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസയമം ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം എടുത്തിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ ശബ്ദ സ്മ്പിളുകള്‍ മജ്ഞു തിരിച്ചറിഞ്ഞു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം പുറത്തുവന്ന മൂന്ന് ശബ്ദരേഖകളും ഇതില്‍പ്പെടും. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് ഇന്നലെയാണ് മൊഴി എടുക്കല്‍ നടപടികള്‍ ഉണ്ടായത്. ഈ കേസില്‍ തുടക്കം മുതലുള്ള വിചാരണ ഘട്ടങ്ങളില്‍ കൂറുമാറാത്ത സാക്ഷികളില്‍ ഒരാളുകൂടിയാണ് മഞ്ജു. അതിജീവിതക്കൊപ്പമാണ് താന്‍ എന്ന് മഞ്ജു ഇടക്കിടെ പറയാറുണ്ടായിരുന്നു.
പുറത്തുവന്ന ശബ്ദരേഖകളില്‍ ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് ശരിവെച്ചിരുന്നു. എന്നാല്‍ റെക്കോഡിലുള്ള ചില ഭാഗങ്ങള്‍ തന്നെ ചതിക്കാന്‍ ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. വര്‍ഷങ്ങളോളം അടപ്പവുമുള്ളവര്‍ ശബ്ദവും കൈയക്ഷവരും തിരിച്ചറിയുന്നത് കേസിന്റെ ബലം കൂട്ടുമെന്നാണ് നിയമോപദേശമാണ് ക്രൈംബ്രാഞ്ചിനെ ഈ നീക്കത്തിലേക്ക് നയിച്ചത്.മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കാവ്യ തീരുമാനം അറിയിച്ചിരിക്കുന്നത് എന്നാണ് ഏറെ ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha

























