കാവ്യ ചെന്നൈയിൽ നിന്നും തിരിച്ചെത്തിയിട്ടില്ല... ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ട്! ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവൻ

വളരെ നിർണായക സംഭങ്ങളാണ് ദിനം പ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കാവ്യ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയ കത്തിൽ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിൽവച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവൻ അറിയിച്ചു. കാവ്യയേയും സംവിധായകൻ ബാലചന്ദ്രകുമാറിനെയും നാളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസിൽ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം. നിഗൂഢമായ പല ചോദ്യങ്ങൾക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. നടിയെ പ്രതിചേർക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കാവ്യയിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിനും കാവ്യയ്ക്കും നടിയോട് ഒരുപോലെ ശത്രുതയുണ്ടായിരുന്നെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നു. ഇതിനു തെളിവായാണ് സുരാജിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ശബ്ദസാമ്പിളുകളെ ക്രൈംബ്രാഞ്ച് കാണുന്നത്.
https://www.facebook.com/Malayalivartha

























