അടുത്ത മണിക്കൂറുകളിൽ നിര്‍ണായകം ! എല്ലാ ജില്ലയിലും ഇടിയും മഴയും;അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു; കനത്ത മഴ അഞ്ചു ദിവസം കൂടി തുടർന്നേക്കും, കാറ്റിനും ഇടി മിന്നലിനും സാദ്ധ്യത

അടുത്ത മണിക്കൂറുകളിൽ നിര്‍ണായകം ! എല്ലാ ജില്ലയിലും ഇടിയും മഴയും;അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു; കനത്ത മഴ അഞ്ചു ദിവസം കൂടി തുടർന്നേക്കും, കാറ്റിനും ഇടി മിന്നലിനും സാദ്ധ്യത
അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ രാവിലെ മുതൽ നിർത്താതെ പെയിത മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടർ തുറന്നു.ഡാമിൻ്റെ ഒന്നും രണ്ടും ഷട്ടറുകൾ 20 സെ മീ വീതം ഉയർത്തി .
പ്രദേശവാസികൾ ജാഗ്രതപാലിക്കണം ജില്ല കളക്ടർ മുന്നറിയിപ്പ് നൽക്കി.സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴപെയ്യാൻ സാധ്യത ഉള്ളതിനാൽ ചെറിയ ഡാമുകൾ തുറക്കാനുള്ള സാധ്യതയുണ്ട്.
കേരളത്തിൽ കനത്ത മഴ അഞ്ചു ദിവസം കൂടി തുടർന്നേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ച യെലോ അലർട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ !ഞായറാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചു.
മഴയ്‌ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം.സംസ്ഥാനത്ത് ഇത്തവണ 81 ശതമാനം അധികമഴയാണ് മാർച്ച് മുതൽ ഏപ്രിൽ ഒമ്പത് വരെ പെയ്തത്. ഇക്കാലയളവിൽ 59 മില്ലി മീറ്റർ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്.
എന്നാൽ ഇതുവരെ 106.6 മില്ലി മീറ്റർ മഴ ലഭിച്ചു. തൃശൂർ ജില്ലയിൽ മാത്രമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്. കോട്ടയം (205.6 മില്ലി മീറ്റർ), പത്തനംതിട്ട(285.7 മില്ലി മീറ്റർ), എറണാകുളം(173.1 മില്ലി മീറ്റർ), ഇടുക്കി(140.5 മില്ലി മീറ്റർ), ആലപ്പുഴ (168.9 മില്ലി മീറ്റർ) ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. ശതമാനക്കണക്കിൽ കാസർകോടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ സാധാരണ അളവിൽ മഴ ലഭിച്ചു. പത്ത് ജില്ലകളിൽ അധിക മഴ ലഭിച്ചു.
https://www.facebook.com/Malayalivartha

























