വീടിന്റെ വാതിലുകള്‍ മറ്റൊരു പൂട്ടിട്ട് പൂട്ടും ശേഷം താക്കോല്‍ തലയണയ്ക്കടിയില്‍ സൂക്ഷിക്കും; പൊന്‍കുന്നം പൈകയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് സംശയരോഗി: കഴുത്തിന് ആഴത്തില്‍ മുറിവേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

കോട്ടയം: കഴിഞ്ഞ ദിവസം രാത്രിയിലാണ് കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു എന്നുള്ള വാര്‍ത്ത പുറത്തെത്തുന്നത്. എലിക്കുളം മല്ലികശേരി കണ്ണമുണ്ടയില്‍ സിനി(42) ഗുരുതരാവസ്ഥയില്‍ പാലാ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ കഴിയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും സിനിയുടെ ഭര്‍ത്താവുമായ ബിനോയ് ജോസഫിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം. ബിനോയ് സംശയ രോഗിയാണെന്ന് പൊലീസ് പറയുന്നു. രാത്രിയില്‍ വീട്ടിലെത്തുന്ന പ്രതി മുന്‍ വാതിലും അടുക്കള വാതിലും മറ്റൊരു താഴിട്ട് പൂട്ടും. ഇതിന് ശേഷം ഈ രണ്ട് താക്കോലുകളും തന്റെ തലയണയ്ക്ക് അടിയില്‍ വച്ചാണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതി കിടപ്പുമുറിയില്‍ വച്ച് സിനിയുടെ കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബഹളം കേട്ട് കുട്ടികള്‍ എഴുന്നേറ്റു വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിനിയെ കണ്ടത്.
തുടര്‍ന്ന് ഇവര്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സിനിയെ പാലാ മരിയന്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പാലാ പൊലീസ് ഇന്റിമേഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തി ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
https://www.facebook.com/Malayalivartha

























