കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് യാത്രക്കാരില്‍ നിന്നായി ഒരുകോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു; സ്വര്‍ണം മിശ്രിതമാക്കി കാപ്‌സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്; രണ്ടു പ്രതികൾ അറസ്റ്റിൽ

ഒരു കോടി രൂപയുടെ സ്വര്‍ണം വീണ്ടും പിടിച്ചിരിക്കുകയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് യാത്രക്കാരില്‍ നിന്നായി ഒരുകോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സ്വര്‍ണം കടത്തിയവർ വന്നത്.
ജിദ്ദയില്‍ നിന്നെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി റഹ്ലാഷ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോയില്‍ നിന്ന് വന്ന ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവാരാണ് കൊണ്ട് വന്നത്. സ്വര്‍ണം മിശ്രിതമാക്കി കാപ്‌സ്യൂള്‍ രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു പ്രതികൾ.
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തുകയായിരുന്നു അന്വേഷണ സംഘം. അവിടെ വച്ചാണ് ഇരുവരെയും പിടികൂടിയത് . നാല് കാപ്‌സ്യൂളുകള്‍ വീതമായു ണ്ടായിരുന്നു. ഒ. റഹ്ലാഷ് 991 ഗ്രാമും രഞ്ജിത്ത് 1019 ഗ്രാമുമാണ് കൊണ്ടുവന്നത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം പിടിച്ചത് 2.010 കിലോ സ്വര്‍ണമാണ്.
https://www.facebook.com/Malayalivartha

























