ആദ്യമായി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് കണ്ടപ്പോൾ ഇഷ്ടമായി; നമ്പർ കൊടുത്തപ്പോൾ വാങ്ങിയില്ല; പിന്നീട് സംഭവിച്ചത്! വേൾഡ് കപ്പ് ജയിച്ചാൽ കല്യാണം കഴിക്കാമെന്ന് പറഞ്ഞപ്പോൾ ഭുവനേശ്വരി ചോദിച്ചത് ഒരൊറ്റ കാര്യം; വാതുവയ്‌പ്പിൽ അറസ്റ്റിലായപ്പോൾ നടന്നതെല്ലാം ഞെട്ടിക്കുന്നത്; അവൾ 27 ദിവസം അടുക്കളയിൽ കിടന്നുറങ്ങി; ഇനി കളിക്കാൻ പറ്റുമോയെന്നറിയില്ലെന്ന് പറഞ്ഞപ്പോൾ ഭുവനേശ്വരിയുടെ വീട്ടുക്കാർ പറഞ്ഞത് ഇങ്ങനെ; ന്യൂസുകാരൊക്കെ മോശമായി ചിത്രീക്കരിച്ചപ്പോഴൊക്കെ സംഭവിച്ചത് തുറന്നടിച്ച് ശ്രീശാന്ത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഐ പി എൽ വാതുവയ്‌പ്പിൽ അറസ്റ്റിലാകുകയും ജയിൽ വാസം അനുഭവിക്കേണ്ടി വന്നതും നാം അറിഞ്ഞതാണ്. ഇപ്പോളിതാ ആ സമയത്തെ കുറിച്ചും ആ സമയം ഭാര്യ ഭുവനേശ്വരി സഹിച്ച ത്യാഗങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. മാത്രമല്ല തന്റെ പ്രണയ കഥയും ശ്രീശാന്ത് പറഞ്ഞിരിക്കുന്നു.
താൻ ജയിലിൽ കഴിഞ്ഞ സമയം ഭാര്യ 27 ദിവസം അടുക്കളയിലായിരുന്നു കിടന്നുറങ്ങിയത്. ഞാൻ ജയിലിൽ എന്താണോ കഴിച്ചത് അത് പോലെയാണ് ഭാര്യ കഴിച്ചത്. തന്നെ ഭാര്യയുടെ അച്ഛൻ ആദ്യമായി കാണുന്നത് കോർട്ടിൽ വെച്ചായിരുന്നു. ആ കാര്യങ്ങളൊക്കെ വിട്ടു കളയെന്ന് പറഞ്ഞ് അദ്ദേഹം സാന്ത്വനിപ്പിച്ചു. ന്യൂസുകാരൊക്കെ തന്നെ മോശമായി ചിത്രീകരിച്ച സമയത്തായിരുന്നു കല്യാണം ഉറപ്പിച്ചത്.
ശ്രീശാന്ത് തന്റെ പ്രണയക്കഥയും തുറന്ന് പറഞ്ഞിരിക്കുകയാണ്. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ആദ്യം കണ്ടത്. ഭാര്യ ഉണ്ടായിരുന്നത് വി.ഐ.പി സീറ്റിലായിരുന്നു. ആ മാച്ചിൽ താൻ കളിക്കുന്നില്ലായിരുന്നു. രാജസ്ഥാനിലെ ഒരു റോയൽ ഫാമിലിയിലെ കുട്ടിയാണ്. അവളെ കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി. ഞാൻ എന്റെ നമ്പർ വേണോ എന്നവളോട് ചോദിച്ചു. അപ്പോൾ വേണ്ടെനന്നായിരുന്നു പറഞ്ഞത്. അവരുടെ കസിൻ ഉടനെ തന്നെ നമ്പർ വാങ്ങിക്കുകയും ചെയ്തു.
കസിൻ വിളിച്ചു നമ്പർ ശരിയാണോയെന്ന് ഉറപ്പിച്ചിരുന്നു. പിന്നെ അവളും സംസാരിച്ചു തുടങ്ങി .ഒന്നര വർഷത്തിന് ശേഷം ഫോണിലേക്ക് കോൾ വന്നു. ആ സമയം അവൾ 11 ആം ക്ലാസ്സിൽ പഠിക്കുന്ന സമയമായിരുന്നു. വേൾഡ് കപ്പ് ജയിച്ചാൽ കല്യാണം കഴിക്കാമെന്ന് ഉറപ്പ് കൊടുത്തിരുന്നു. പ്രാങ്ക് ചെയ്യേണ്ട, നിങ്ങള് ക്ഷത്രിയനാണോ, എന്റെ വീട്ടുകാരും കൂടി സമ്മതിക്കേണ്ടേ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഭാര്യ ചോദിച്ചു.
കല്യാണമൊക്കെ സെറ്റ് ആകുന്ന സമയത്ത് തനിക്ക് ഒരു ഇൻജ്വറി പറ്റി. നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു. വൈഫിന്റെ അമ്മയോട് സംസാരിച്ചു. ഞാനൊരു ക്രിക്കറ്ററല്ല ഇപ്പോൾ വീൽചെയറിലാണ് ഉള്ളത്. ഇനി കളിക്കാൻ പറ്റുമോയെന്നറിയില്ല എന്നൊക്കെ പറഞ്ഞു. പക്ഷേ ആ അമ്മയുടെ വാക്കുകൾ തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു.
ക്രിക്കറ്റർ ശ്രീശാന്തിനെയല്ല മകൾ വിവാഹം ചെയ്യുന്നതെന്നായിരുന്നു അവർ നൽകിയ മറുപടി. ഇപ്പോൾ തനിക്ക് ഒരു മകൾ ഉണ്ട്. അവൾ തന്നെ സൂപ്പർമാനെന്നാണ് വിളിക്കുന്നത്. കല്യാണശേഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. എന്റെ പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഞങ്ങളുടെ വിവാഹം നടന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha