സുധാകരൻ ഭീഷണിപ്പെടുത്തി! കെ. വി. തോമസ് പങ്കെടുത്തത് ആ വാശി തീർക്കാൻ...

സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് കെ.വി. തോമസ് ആരോപിച്ചു. അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് തോമസ് വ്യക്തമാക്കി. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും കെ.വി. തോമസ് പറഞ്ഞു.
‘‘എന്നെ ബുള്ളറ്റിനു മുന്നിൽനിർത്തി തീരുമാനമെടുപ്പിക്കാമെന്ന് ആരും കരുതേണ്ട. എനിക്കെതിരെ നടപടി എടുക്കേണ്ടത് ഇവിടെയല്ല, കോൺഗ്രസ് പ്രസിഡന്റാണ്. ഞാൻ ഇപ്പോഴും കോണ്‍ഗ്രസ്സുകാരൻ തന്നെയാണ്. സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാകുന്നില്ല. കെ റെയിലിന് കൈപൊക്കിയ ആളല്ല ഞാൻ. എന്നാൽ, അന്ധമായി ഒന്നിനെയും എതിർക്കാൻ പാടില്ല. ഭരിക്കുന്നത് ആരെന്നു നോക്കി വികസനത്തെ തടയുന്നത് ശരിയല്ല’ – കെ.വി. തോമസ് പറഞ്ഞു.
കെ.സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണ്. സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി. ‘ഈ വിഷയത്തിൽ പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞതാണ്.
കോൺഗ്രസിന്റെ പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ.റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍ അന്ധമായി ഒന്നിനേയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാർട്ടി വിരുദ്ധമായി ഒന്നും സെമിനാറിൽ പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് പ്രസംഗത്തിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറിൽ താൻ പ്രസംഗം തുടങ്ങിയതെന്നും കെ.വി. തോമസ് പറഞ്ഞു.
അതേസമയം, കെ.വി. തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചർച്ച ചെയ്യും. എ.ഐ.സി.സി അംഗമായതിനാൽ കെ.വി. തോമസിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല.
അദ്ദേഹത്തിനെതിരെ തിരക്കിട്ട് നടപടി വേണ്ടെന്ന നിലപാടും കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. കെ.വി. തോമസിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നോട്ടീസ് അയച്ച് കെ.വി തോമസിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha