വിരണ്ടോടിയ ആന പാപ്പാനെ കുത്തിക്കൊന്നു, കല്ലമ്പലത്ത് തടിപിക്കാന്‍ കൊണ്ടു വന്നപ്പോള്‍ ദാരുണ സംഭവം, മൃതദേഹത്തിന്റെ അരികില്‍ നിന്ന് മാറാതെ ആന

വിരണ്ടോടിയ ആന പാപ്പാനെ കുത്തിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം കപ്പാംവിള മുക്കുകട റോഡിലാണ് സംഭവം നടന്നത്. ഈ ആനയെ തടിപിടിക്കാനായിരുന്നു കൊണ്ടുവന്നിരുന്നത്. പാപ്പാന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് ആന ഇതുവരെ മാറിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ആനയെ മയക്കുവെടിവച്ച് തളയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ആനയെ തളയ്ക്കാന്‍ എലിഫന്റ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഒന്നാം പാപ്പാനായ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണിയാണ് കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉണ്ണി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു.
അതേസമയം ആനകളുടെ ആക്രമണം കേരളത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയിലെ തന്നെ നെയ്യാറ്റിന്‍കരയില്‍ ഇടഞ്ഞ ആന ഒന്നാം പാപ്പാനെ കുത്തി കൊന്നിരുന്നു. മാരായമുട്ടം ആയയിലാണ് ഗൗരി നന്ദന്‍ എന്ന കൊമ്പന്‍ പാപ്പാനെ കൊന്നത്.
കൊല്ലം സ്വദേശിയായ വിഷ്ണുവിനെ ആന തുമ്പികൈയ്യില്‍ എടുത്തു നിലത്തടിക്കുകയും പിന്നീട് കുത്തികൊലപ്പെടുത്തുകയുമാണ് ചെയ്തത്. മദപ്പാടിനെ തുടര്‍ന്ന് ഗൗരി നന്ദനെ കുറച്ചുകാലം പുറത്തിറക്കിയിരുന്നില്ല. പിന്നീട് കുറച്ച് ദിവങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയപ്പോഴാണ് അപ്രതീക്ഷിതമായി ആന ഇടഞ്ഞ് പാപ്പാനെ കൊന്നത്.
അതുപോലെ തന്നെ മൂന്നാറില്‍ നിന്ന് രണ്ട് ദിവസം മുമ്പും ഒരാനയുടെ കഥ വന്നിരുന്നു. പടയപ്പ എന്ന മൂന്നാറുകാരുടെ സ്വന്തം ആനയാണ് അക്രമാസക്തമായത്. ഒരു കടയിലെ പഴങ്ങളും പച്ചക്കറികളും തിന്നശേഷം കടയുടെ മുന്‍ഭാഗം തകര്‍ത്ത ശേഷമാണ് ആന കാട്ടിലേക്ക് മടങ്ങിയത്.
https://www.facebook.com/Malayalivartha