പെറ്റമ്മയോടുള്ള മകന്റെ ക്രൂരത.... കൊല്ലത്ത് വൃദ്ധ മാതാവിന് മദ്യലഹരിയില്‍ മകന്റെ ക്രൂര മര്‍ദ്ദനം.... മകനെതിരെ പരാതിയില്ലെന്ന് അമ്മ

പെറ്റമ്മയോടുള്ള മകന്റെ ക്രൂരത.... കൊല്ലത്ത് വൃദ്ധ മാതാവിന് മദ്യലഹരിയില്‍ മകന്റെ ക്രൂര മര്‍ദ്ദനം.... ചവറ തെക്കുംഭാഗത്താണ് സംഭവം നടന്നത്. 84കാരിയായ ഓമനയെയാണ് മകന്‍ മദ്യലഹരിയില്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടന്‍ അമ്മയെ തലങ്ങും വിലങ്ങും അടിച്ചു, .
മര്‍ദനത്തിനിടയ്ക്കു അമ്മ വിവസ്ത്രയായി മാറിയിട്ടും ഇയാള്‍ പിന്മാറാതെ മര്‍ദ്ദനം തുടര്‍ന്നു. ഇവരുടെ കൈപിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. തൊട്ടയല്‍പക്കത്തെ ഒരു കുട്ടിയാണ് മര്‍ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഇത്രയും മര്‍ദ്ദനമേറ്റിട്ടും മകനെതിരെ മൊഴി നല്‍കാന്‍ ആ അമ്മ തയ്യാറായില്ല. പോലീസ് ചോദിച്ചപ്പോള്‍ മകന്‍ മര്‍ദിച്ചില്ലെന്നാണ് അമ്മ പറയുന്നത്.
അതേസമയം, അമ്മയെ ഡോക്ടര്‍ക്കു മുന്നില്‍ ഹാജരാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മകനെതിരേ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
" f
https://www.facebook.com/Malayalivartha