വെണ്ണലയെ ഞെട്ടിച്ച കൂട്ട ആത്മഹത്യ..... ഞെട്ടല്‍ മാറാതെ കുഞ്ഞുങ്ങള്‍ ... കടുത്ത സാമ്പത്തിക കടബാദ്ധ്യതയുണ്ടെന്നും വീട് വിറ്റു കടം വീട്ടണമെന്നും ആത്മഹത്യാകുറിപ്പില്‍, കറന്റ് പോയപ്പോള്‍ ഉണര്‍ന്ന പന്ത്രണ്ടുകാരി കണ്ടത് അച്ഛനും അമ്മയും തൂങ്ങിയ നിലയില്‍... അലറിക്കരഞ്ഞ് കുട്ടി ഫോണ്‍ ചെയ്ത് അയല്‍ക്കാരെ വിളിച്ചു,ഓടിയെത്തിയ അയല്‍ക്കാരും ആ കാഴ്ച കണ്ട് ഞെട്ടി, കുഞ്ഞുങ്ങളെ അനാഥരാക്കിപ്പോയ മൂവരുടെയും വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന് നാട്

വെണ്ണലയെ ഞെട്ടിച്ച കൂട്ട ആത്മഹത്യ..... കടുത്ത സാമ്പത്തിക കടബാദ്ധ്യതയുണ്ടെന്നും വീട് വിറ്റു കടം വീട്ടണമെന്നും ആത്മഹത്യാകുറിപ്പില്‍, രാവിലെ പന്ത്രണ്ടുകാരി ഉണര്‍ന്നപ്പോള്‍ കണ്ടത് അച്ഛനും അമ്മയും തൂങ്ങിയ നിലയില്‍... കുഞ്ഞിന്റെ നിലവിളിയില്‍ ഓടിയെത്തിയ അയല്‍ക്കാരും ആ കാഴ്ച കണ്ട് ഞെട്ടി, കുഞ്ഞുങ്ങളെ അനാഥരാക്കിപ്പോയ മൂവരുടെയും വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന് നാട്.
ഇന്ന് പുലര്‍ച്ചെയാണ് പ്രശാന്തും(40) ഭാര്യ രജിത(35)യും രജിതയുടെ അമ്മ ഗിരിജ(65)യെയും വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്, . വെണ്ണലയില്‍ ശ്രീകല റൂട്ടിലെ ഒരു കുടുംബത്തിലാണ് ഈ ദുരന്തമുണ്ടായത്. പ്രശാന്തിനെ ഹാളിലും ഗിരിജയെ കിടപ്പുമുറിയിലും തൂങ്ങിയ നിലയിലാണ് കണ്ടത്.
രജിതയാകട്ടെ ഒന്നാം നിലയുടെ മുറിയില്‍ മരിച്ചു കിടക്കുകയായിരുന്നു് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തത് പ്രശാന്തിന്റെ സമീപത്ത് നിന്നുമാണ്.
വീടിനടുത്തായി ധാന്യ മില്ല് നടത്തുകയായിരുന്നു പ്രശാന്ത്. എന്നാല്‍ കുറച്ചു നാളുകളായി വലിയ നഷ്ടത്തിലായിരുന്നു. ഇതില്‍ വളരെയധികം പ്രയാസത്തിലായിരുന്നു പ്രശാന്ത്. കൂടാതെ വേറെ കടങ്ങളുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
കുട്ടികള്‍ മാതാപിതാക്കളുടെ മരണമറിയുന്നത് പുലര്‍ച്ചെ നാലുമണിയോടെയാണ് ്. പന്ത്രണ്ടും ആറും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. കറന്റ് പോയപ്പോള്‍ മൂത്ത കുട്ടി എഴുന്നേറ്റപ്പോഴാണ് അച്ഛന്‍ തൂങ്ങി നില്‍ക്കുന്നത് കാണുന്നത്.
ഇത് കണ്ട് കുട്ടി നിലവിളിക്കുകയും പിന്നീട് അയല്‍വാസിയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. അയല്‍വാസി ഉടന്‍ പൊലീസിനെ വിവരം അറിയിച്ച് പൊലീസെത്തി പ്രഥമിക നടപടികള്‍ സ്വീകരിക്കുകയും കുട്ടികളെ ബന്ധു വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി വീട്ടിലെ വൈദ്യുത ബന്ധം വിശ്ചേദിക്കുന്നതിനായി ഷോര്‍ട്ട് സര്‍ക്യൂട്ട് സൃഷ്ടിച്ചതായി സൂചനകളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha