ആദ്യം ഒന്ന് കരയിപ്പിച്ചെങ്കിലും ജാസ്മിൻ -നിമിഷ കോമ്പോ എന്തൊരു ഗംഭീര ട്വിസ്റ്റ് ആയിപോയെന്റെ ബോസ്സേട്ടാ; നിമിഷ പറഞ്ഞത് എത്ര സത്യം; താനല്ല പുറത്തു പോകേണ്ടത്, മറിച്ചു ഗെയിം കളിക്കാതെ അവിടെ ഉണ്ടോ എന്നു പോലും പ്രേക്ഷകർ കാണാത്ത ആൾക്കാർ ഉണ്ട്; അവരാദ്യം പോകട്ടെ; നടി അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ

കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ എവിക്ഷൻ നടന്നിരുന്നു. ഈ ദിവസത്തെ എപ്പിസോഡ് റിവ്യൂമായി രംഗത്ത് വന്നിരിക്കുകയാണ് നടി അശ്വതി. നടിയുടെ വാക്കുകൾ ഇങ്ങനെ; ആദ്യം ഒന്ന് കരയിപ്പിച്ചെങ്കിലും (ജാസ്മിൻ -നിമിഷ കോമ്പോ) എന്തൊരു ഗംഭീര ട്വിസ്റ്റ് ആയിപോയെന്റെ ബോസ്സേട്ടാ . ഇനി നിമിഷ സീക്രെട്ട് റൂമിലിരുന്ന് കളി കാണും.
നിമിഷ പറഞ്ഞത് എത്ര സത്യം. താനല്ല പുറത്തു പോകേണ്ടത്, മറിച്ചു ഗെയിം കളിക്കാതെ അവിടെ ഉണ്ടോ എന്നുപോലും പ്രേക്ഷകർ കാണാത്ത ആൾക്കാർ ഉണ്ട്... അവരാദ്യം പോകട്ടെ. ജയിൽ നോമിനേഷൻ എപ്പിസോഡിനെ കുറിച്ചും താരം റിവ്യൂ ചെയ്തിരുന്നു. അത് ഇങ്ങനെ; ജയിലിൽ പോകാൻ റോബിനും ഡെയ്സിയെക്കാളും യോഗ്യർ ആകേണ്ടി ഇരുന്നത് ലക്ഷ്മി ചേച്ചിയും സൂരജുയുമായിരുന്നു.
അതെങ്ങനാ എല്ലാരുംകൂടി ആസ്ഥാന ബണ്ടാരി ആക്കി ചേച്ചിയെ. ചേച്ചിയൊട്ട് അത് മനസിലാക്കുന്നുമില്ല... ആദ്യത്തെ ആഴ്ചയുടെ ഒരു ചുറുചുറുപ്പ് ലക്ഷ്മി ചേച്ചിയിൽ നിന്നു നഷ്ട്ടപെട്ടു അടുക്കളയിൽ ഒതുങ്ങുന്നതായി ഒരു പ്രേക്ഷക എന്ന നിലയിൽ എനിക്ക് തോന്നി. പിന്നേ ജാസ്മിൻ.....
ജാസ്മിൻ നീ മുത്താണ് അത്രേ പറയുന്നുള്ളു ഇപ്പോൾ ഈ സീസണിൽ ഫേവറൈറ്റ് കോണ്ടെസ്റ്റന്റെസ് ഒരുപാട് ആണ്. എല്ലാം ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന തലതെറിച്ച കുസൃതിപിള്ളേരെ പോലെ ഉള്ളവർ അതുകൊണ്ട് തന്നേ ലക്ഷ്വറി പോയ്ന്റ്സ് വളരെ കുറച്ചാണ് കിട്ടുന്നതും.. എന്തായാലും കാണാൻ നല്ല രസമുണ്ട്. കാണാത്തവർ കാണുകയെ..... വേണ്ട. ഇത് തികച്ചും കാണുന്നവർക്കായുള്ള പോസ്റ്റ്.
https://www.facebook.com/Malayalivartha