പെറ്റമ്മയെ നിലത്തിട്ടിഴച്ച് മകന്‍, 82കാരിയുടെ ഉടുതുണി അഴിഞ്ഞുവീണിട്ടും ശ്രദ്ധിക്കാതെ ക്രൂരതമര്‍ദ്ദനം, തൃശ്ശൂരിന് പിന്നാലെ കൊല്ലവും, കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്?

കേരളത്തിന് ഇതെന്തുപറ്റി ഇന്നലെ മകന്‍ അച്ഛനമ്മമാരെ വെട്ടി വീഴ്ത്തിയെങ്കില്‍ ഇപ്പോഴിതാ മകന്‍ അമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു.
കൊല്ലം ചവറയിലാണ് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനമേറ്റത്. പണം ആവശ്യപ്പെട്ടാണ് ഓമനക്കുട്ടന്‍ തന്റെ മാതാവിനെ മര്‍ദ്ദിച്ച് നിലത്തിട്ടത്. 84 വയസ്സുള്ള അമ്മയെയാണ് ഇയാള്‍ നിഷ്‌കരുണം അടിച്ചത് എന്നുകൂടിയോര്‍ക്കണം. തടയാന്‍ ശ്രമിക്കുന്നതിനിടെ ഓമനക്കുട്ടന്റെ സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസിയായ യുവാവ് ഫോണില്‍ പകര്‍ത്തിയിരുന്നു.
സംഭവമറിഞ്ഞ് പോലീസ് എത്തിയെങ്കിലും മകനെതിരെ പരാതിയില്ല എന്നും മൊഴി നല്‍കാന്‍ തയ്യാറല്ല എന്നുമാണ് അമ്മ അറിയിച്ചത്. മര്‍ദ്ദിക്കുന്നതിന് തെളിവുണ്ടായിട്ടും തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് അമ്മ ഓമന പറയുന്നത്. എന്നാല്‍ പോലീസ് ഈ ക്രൂരകൃത്യത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അമ്മയെ മര്‍ദ്ദിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്.
അതേസമയം ഓമനക്കുട്ടന്‍ മദ്യലഹരിയിലായിരുന്നെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെയും ഇത്തരത്തില്‍ ഓമനക്കുട്ടന്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. മര്‍ദ്ദിച്ച് അവശയായ അമ്മ നിലത്തു വീണപ്പോള്‍ അവിടെ നിന്ന് വലിച്ചെഴച്ച് വീണ്ടും മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മാത്രമല്ല മര്‍ദ്ദിക്കുന്നതിനിടെ അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും അതൊന്നും കാര്യമാക്കാതെയാണ് ക്രൂരനായ മകന്‍ മര്‍ദ്ദനം തുടര്‍ന്നത്. അതിനിടെ അമ്മയെ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങരയില്‍ മകന്‍ അച്ഛനമ്മമാരെ വെട്ടിക്കൊലപ്പെടുത്തിയെന്നുള്ള വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് കരകയറാന്‍ കേരലത്തിന് ഇനിയും സാധിച്ചിട്ടില്ല. അതിനിടയിലാണ് പുതിയ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. അനീഷ് എന്ന യുവാവാണ് കുടുംബവഴക്കിനെ തുടര്‍ന്ന് മാതാപിതാക്കളെ കൊന്നത്. വീട്ടില്‍ മുവിന്‍തൈ വെച്ചുപിടിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കനാണ് കൊലയിലേക്ക് നയിച്ചത്.
അനീഷും വീട്ടുകാരും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ വെള്ളിക്കുളങ്ങര സ്‌റ്റേഷനില്‍ ഉണ്ടെന്നും പോലീസ് പറയുന്നുണ്ട്. മകന്റെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡിലേക്ക് ഓടുന്നതിനിടെയാണ് മകന്‍ അമ്മയെ വെട്ടിവീഴ്ത്തിയത്. തടയാന്‍ ചെന്നപ്പോള്‍ അച്ഛനേയും വെട്ടിവീഴ്ത്തി. ശേഷം ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസില്‍ കീഴടങ്ങി.
ഇതുപോലുള്ള നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും നാട്ടില്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha