ശരീരത്തില്‍ തീപടര്‍ന്ന് നിലവിളിച്ചോടിയ കുട്ടിയെ അതി സാഹസികമായി രക്ഷിച്ചു, ഇത് വെറും ഫിറോസല്ല, മിന്നല്‍ ഫിറോസ്; പോലീസ് സേനയുടെ ബിഗ് സല്യൂട്ട്

കേരളാ പോലീസിനെതിരെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാക്കിക്കുള്ളിലും സഹജീവിയെ സ്‌നേഹിക്കുന്ന ഒരു ഹൃദയമുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തെളിയിച്ചിരിക്കുകയാണ്.
തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസറായ പി.എ ഫിറോസാണ് ആ താരം.
സ്വന്തം ജീവന്‍ പോലും വകവെക്കാതെ അതി സാഹസികമായി ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച് മാതൃകയായിരിക്കുകയാണ് ഫിറോസ്. ഫിറോസും സഹപ്രവര്‍ത്തകനും ജോലികഴിഞ്ഞ് പോകുമ്പോള്‍ ഒരു വീട്ടില്‍ നിന്നും അമ്മേ രക്ഷിക്കൂ... എന്നുള്ള കരച്ചില്‍ കേള്‍ക്കുകയും ആ ഭാഗത്തേക്ക് പോകുകയും ചെയ്തു.
എന്നാല്‍ അവിടെയെത്തിയ ഇരുവരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ശരീരം മുഴുവന്‍ തീപടര്‍ന്ന് ഒരു ചെറിയ പെണ്‍കുട്ടി വീടിന്റെ ഉമ്മറത്ത് ഓടുന്നു. വളരെ ദയനീയമായ ആ കാഴ്ച തന്നെ വല്ലാതെ വിഷമിപ്പെട്ട് ചൂണ്ടിക്കാട്ടിയ ഫിറോസ് ആ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടത്തിയത്. അതും വളരെ സാഹസീകമായി തന്നെ..
ദേഹമാസകലം തീ പടര്‍ന്നുപിടിച്ചിട്ടും ഫിറോസിന്റെ കൈകളിലെത്തിയ ആ കുട്ടി എങ്ങനെ രക്ഷപ്പെട്ടു എന്നാണ് പലരും ചോദിക്കുന്നത്. തനിക്ക് ഉണ്ടായ ഈ അനുഭവം ഫിറോസ് മലയാളി വാര്‍ത്തയോട് പറഞ്ഞത് ഇങ്ങനെയാണ്..
കുട്ടികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ എല്ലാവരേയും ഉള്ളൊന്നു പിടക്കും. അത് തന്നെയാണ് ആ സമയത്ത് തനിക്കും ഉണ്ടായത് എന്നാണ് ഫിറോസ് പറഞ്ഞത്. മാത്രമല്ല ഇടക്കിടെ കുട്ടിയുടെ വീട്ടുകാരെ വിളിച്ച് അവളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും പോയി കാണുകയും ചെയ്തിരുന്നു എന്നും ഫിറോസ് മലയാളി വാര്‍ത്തക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാത്രമല്ല കുട്ടിയെ റൂമിലേക്ക് കൊണ്ടുവന്നതിന് ശേഷം താന്‍ കാണാന്‍ പോയപ്പോള്‍ തന്നെ രക്ഷിച്ചതിനുള്ള നന്ദിയെന്നോണം അവള്‍ കെട്ടിപിച്ച് സ്‌നേഹപ്രകടനം നടത്തിയെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ മാറിയതിന് ശേഷം മാത്രമാണ് ഫിറോസ് ഇക്കാര്യങ്ങളെല്ലാം പുറംലോകത്തോട് പറഞ്ഞത്. മാത്രമല്ല എന്താണ് അന്ന് കുട്ടിക്ക് സംഭവിച്ചത് എന്ന് പോലും അതിന് ശേഷമാണ് ഫിറോസ് വീട്ടുകാരോട് ആരാഞ്ഞത്.
കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്നും അബദ്ധത്തിലാണ് കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്നത്. പിന്നീട് ആളിക്കത്തിയ തീയുമായി അവള്‍ അലറിക്കരഞ്ഞ് പുറത്തേക്കോടി. ഗത്യന്തരമില്ലാതെ ഞങ്ങള്‍ പകച്ചു നില്‍ക്കുമ്പോഴാണ് സാര്‍ അതുവഴി വന്നത്. സര്‍ വന്നില്ലായിരുന്നെങ്കില്‍ എന്റെ മകളെ എനിക്കു നഷ്ടപ്പെട്ടേനെ. വീട്ടുകാര്‍ ഫിറോസിനോട് പറഞ്ഞത് ഇങ്ങനെയാണ്. ഇതെല്ലാം പറയുമ്പോള്‍ ആ കുട്ടിയുടെ അമ്മ തന്നില്‍ ഒരു ദൈവത്തെ കാണുന്നതായി കരഞ്ഞുകൊണ്ട് പറഞ്ഞെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
വീഡിയോ കാണാം:
https://www.facebook.com/Malayalivartha