'ഞങ്ങൾ പാർട്ടി കോൺഗ്രസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടെന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐ സി യുവിലേക്കും മറ്റേണ്ടി വന്നു...' ആ വിയോഗം താങ്ങാനാകാതെ ശൈലജ ടീച്ചർ

കഴിഞ്ഞ ദിവസമാണ് വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷയായ ജോസഫൈന്റെ വിയോഗ വാർത്ത പുറത്ത് വന്നത്. ഇപ്പോഴിതാ ആ വിയോഗം വിശ്വസിക്കാനാകാത്തതെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് കെ കെ ശൈലജ. അപരിഹാര്യമായ നഷ്ടമാണ് ഉണ്ടായതെന്നും പുറമേ കാർക്കശ്യ സ്വഭാവമായി തോന്നുമെങ്കിലും സഖാക്കളോടും വേദനയനുഭവിക്കുന്ന ജനങ്ങളോടും വളരെയേറെ സ്‌നേഹവും ആർദ്രതയും കാണിക്കുന്ന വ്യക്തിയായിരുന്നു അവരെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
'ഞങ്ങൾ പാർട്ടി കോൺഗ്രസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടെന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐ സി യുവിലേക്കും മറ്റേണ്ടി വന്നു...' എന്നും ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വിശ്വസിക്കാനാവാത്ത വിയോഗമാണ് സഖാവ് എം സി ജോസഫൈൻന്റേത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയോടെയാണ് കടുത്ത ഹൃദയാഘാതത്തെ തുടർന്ന് സഖാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞങ്ങൾ പാർട്ടി കോൺഗ്രസിൽ അടുത്തടുത്ത സീറ്റുകളിലായിരുന്നു പ്രതിനിധികളായി ഇരുന്നത്. ഇന്നലെ ഉച്ചവരെയും വിവിധ കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരുന്ന സഖാവ് പെട്ടെന്ന് വിടവാങ്ങുമെന്ന് പ്രതീക്ഷിക്കാനേ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സഖാവിന് ക്ഷീണം അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും, പിന്നീട് ഐ സി യുവിലേക്കും മറ്റേണ്ടി വന്നു.
ഇന്ന് സഖാവ് നമ്മളോട് വിടവാങ്ങുകയും ചെയ്തു. കാർക്കശ്യവും തന്റേടവുമുള്ള മികച്ച സംഘടനാ പ്രവർത്തകയായിരുന്നു അവർ. പുറമേ കാർക്കശ്യ സ്വഭാവമായി തോന്നുമെങ്കിലും സഖാക്കളോടും വേദനയനുഭവിക്കുന്ന ജനങ്ങളോടും വളരെയേറെ സ്‌നേഹവും ആർദ്രതയും കാണിക്കുന്ന സഖാവായിരുന്നു എം സി ജോസഫൈൻ. സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും രാഷ്ട്രീയമായി ഉന്നത നിലവാരമുള്ളവരാക്കി മാറ്റാനും ആശയവൽക്കരിക്കുന്നതിനും നിർബന്ധം കാണിച്ച ഒരാളാണ് സഖാവ്. അഖിലേന്ത്യാ ജഹാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാക്കളിൽ ഒരാളായ എം സി ജോസഫൈൻ വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്.
സഖാവ് ജോസഫൈൻ സംസ്ഥാന പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്ന കാലത്ത് പരസ്പര ധാരണയോടെ ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നു.പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്നതിന് പുറമെ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായും, വനിതാ വികസന കോർപറേഷൻ ചെയർമാനായും, എറണാകുളം ജിസിഡിഎ ചെയർമാനായുമൊക്കെയായി സഖാവ് പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ രാഷ്ട്രീയമേഖലകളിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമാണ് സഖാവ് എം സി ജോസഫൈൻ.
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് സഖാവ് ജോസഫൈൻ സ്വീകരിച്ചത്. സഖാവിന്റെ ഭർത്താവ് സഖാവ് മത്തായി കഴിഞ്ഞ വർഷം അന്തരിച്ചതിന് ശേഷം വലിയ മാനസിക പ്രയാസമാണ് സഖാവ് അനുഭവിച്ചിരുന്നത്. ശാരീരികമായ ചില അസ്വസ്ഥതകളും സഖാവിനെ പിൻതുടർന്നിരുന്നു. അപരിഹാര്യമായ നഷ്ടമാണ് സഖാവിന്റെ വേർപാട് മൂലം ഉണ്ടായത്. കുടുംബാംഗങ്ങളോടും സഖാക്കളോടും നാട്ടുകാരോടുമൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു.
https://www.facebook.com/Malayalivartha