രാജീവിന് ഒരാഴ്ച 14,000 രൂപ മാത്രം പലിശ നൽകണമായിരുന്നു; പലിശ കഴിഞ്ഞയാഴ്‌ച അടയ്ക്കാൻ കഴിഞ്ഞില്ല; 28,000 രൂപ പലിശ ഇന്നലെ നൽകണമായിരുന്നു; പലിശ ചോദിച്ചവരോട് ഇന്നലെ പണം നൽകുമെന്ന് രാജീവ് പറഞ്ഞിരുന്നു; കർഷകൻ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വേനൽ മഴയുടെ ഭാഗമായി നാശനഷ്ടങ്ങളും പലയിടങ്ങളിലും സംഭവിക്കുന്നുണ്ട്. മഴക്കെടുതിയിൽ കൃഷി നാശം സംഭവിച്ചതിൽ മനംനൊന്ത് കർഷകൻ തൂങ്ങി മരിച്ചു. തിരുവല്ല നിരണം സ്വദേശി രാജീവാണ് മരിച്ചത്. ഈ സംഭവത്തില്‍ പ്രതികരണവുമായി രാജീവിന്റെ ഭാര്യാ സഹോദരി പറയാനുള്ളതെല്ലാം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. രാജീവിന് ഒരാഴ്ച 14,000 രൂപ മാത്രം പലിശ നൽകണമായിരുന്നു.
പലിശ കഴിഞ്ഞയാഴ്‌ച അടയ്ക്കാൻ കഴിഞ്ഞില്ല . 28,000 രൂപ പലിശ ഇന്നലെ നൽകണമായിരുന്നു. പലിശ ചോദിച്ചവരോട് ഇന്നലെ പണം നൽകുമെന്ന് രാജീവ് പറഞ്ഞിരുന്നു. കർഷകന്റെ ആത്മഹത്യയിൽ ജില്ലാ കളക്ടറോട് കൃഷിമന്ത്രി പി പ്രസാദ് റിപ്പോര്‍ട്ട് തേടി. മരിച്ച രാജീവന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് ഉറപ്പ് മന്ത്രി കൊടുത്തു . കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും കൃഷിമന്ത്രി പറഞ്ഞു.
കൃഷി ആവശ്യങ്ങൾക്കായി രാജീവ് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു.ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായിരുന്നു . ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വേനൽ മഴയിൽ ഉണ്ടായ കനത്ത നാശനഷ്ടമാണ് കർഷകനെ ഇത്തരത്തിലൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha