ഇതാരാ കാവിലെ ഭഗവതിയോ? പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിച്ച് ചുവപ്പ് സാരിയിൽ അതിമനോഹരിയായി ദിവ്യ ഉണ്ണി; ദീർഘ കാലങ്ങൾക്ക് ശേഷം ക്യാമറയ്‌ക്കു മുന്നിൽ തകർത്തഭിനയിച്ച് പ്രേഷകരുടെ പ്രിയപ്പെട്ട നടി; പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി (അഥവാ ഭൂമി) എന്ന ഫാഷൻ ഫിലിം പുറത്തിറങ്ങി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദിവ്യ ഉണ്ണി. ആകാശ ഗംഗ, പ്രണയവർണ്ണങ്ങൾ, ഫ്രണ്ട്സ്, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പ്രിയപ്പെട്ട നടി. വിവാഹശേഷം അമേരിക്കയിലേക്ക് ദിവ്യ ഉണ്ണി പോയിരുന്നു. ഇപ്പോളിതാ കുറേ വർഷങ്ങൾക്കുശേഷം പഴയതിനേക്കാൾ സുന്ദരിയായി മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ദിവ്യഉണ്ണി കടന്നു വന്നു കൊണ്ടിരിക്കുകയാണ്.
ഇതിനോടകം പല ടിവി പരിപാടികളിലും ദിവ്യഉണ്ണി വരികയുണ്ടായി. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഒരു വീഡിയോ വളരെയധികം ശ്രദ്ധ നേടുകയാണ്. ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി (അഥവാ ഭൂമി) എന്ന ഫാഷൻ ഫിലിം പുറത്തിറങ്ങിയിരിക്കുന്നു.
പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് ദിവ്യ ഇതിൽ ചെയ്തിരിക്കുന്നത്. രണ്ട് മിനിറ്റുള്ള വീഡിയോയിൽ ദിവ്യ ഉണ്ണി ചടുലമായി അഭിനയിച്ചിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ദിവ്യ ഉണ്ണിയുടെ ക്യാമറക്കു മുന്നിലുള്ള അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെടുകയാണ്.
ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഉർവി (അഥവാ ഭൂമി) എന്ന ഫാഷൻ ഫിലിമിന്റെ അണിയറ പ്രവർത്തകർ ; ഛായാഗ്രഹണം - ഹരി കൃഷ്ണൻ, എഡിറ്റിംഗ് & ഡി.ഐ - വിഷ്ണു ശങ്കർ വി എസ്, സംഗീതം - അമൃതേഷ്, ലിറിക്‌സ് - ഗോപീകൃഷ്ണൻ ആർ, ആലാപനം - സൂര്യ ശ്യാം ഗോപാൽ, മിക്സ് ആൻഡ് മാസ്റ്ററിംഗ് - പ്രതീഷ് കെ ആർ, വസ്ത്രാലങ്കാരം - ജോബിന, മേക്കപ്പ് - റിസ്‌വാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ - കൃഷ്ണ ജിത്ത്, ഫഹദ് എന്നിവരാണ്.
https://www.facebook.com/Malayalivartha