ഇനി ആ പരിപാടി നടക്കില്ല... കാവ്യയുടെ ചോദ്യം ചെയ്യല്‍ നീളുമ്പോള്‍ ദിലീപിന്റെ വീട്ടില്‍ വച്ച് മതിയെന്ന് കാവ്യാ മാധവന്‍; കാവ്യയുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യാനായി പൊലീസ് ക്ലബില്‍ എത്താന്‍ നിര്‍ദേശം; ഒപ്പം നിയമോപദേശവും

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ല. കാവ്യ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലത്തെ ചോദ്യം ചെയ്യല്‍ നടന്നില്ല. അതിനിടെ കാവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്. അതേസമയം ഈ ഘട്ടത്തില്‍ കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സ്വീകരിക്കാന്‍ സാധ്യത കുറവാണ്.
ഇതിനിടെ തന്നെ പോലീസ് ക്ലബ്ബില്‍ വച്ച് ചോദ്യം ചെയ്യരുതെന്ന ആവശ്യവുമായി കാവ്യാ മാധവന്‍ രംഗത്തെത്തി. കേസിലെ സാക്ഷിയാക്കി കണക്കാക്കുന്നതിനാല്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്. അതേസമയം ചോദ്യം ചെയ്യലിനായി കാവ്യാ മാധവന്‍ ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നല്‍കിയ നിര്‍ദേശം
എന്നാല്‍ ഇതില്‍ കാവ്യ മയങ്ങുന്നില്ല. സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്.
ദിലീപിന്റെ വീട്ടില്‍ വച്ചാണെങ്കില്‍ ബാലചന്ദ്രകുമാര്‍ വരില്ലെന്നാണ് അറിയിച്ചിട്ടുള്ള്. മാത്രമല്ല ഈ ഘട്ടത്തില്‍ കാവ്യയ്ക്ക് ഇളവ് നല്‍കിയാല്‍ അത് ആക്ഷേപത്തിനും കാരണമാകും. ഈ സാഹചര്യത്തില്‍ പൊലീസ് ക്ലബ് ഒഴിവാക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം കാവ്യയോടു നേരിട്ടു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരുന്നത്. ബുധനാഴ്ച ഹാജരാകാമെന്നു കാവ്യ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണു ചോദ്യം ചെയ്യല്‍, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടില്‍ വേണമെന്ന ആവശ്യം ഭാര്യയായ കാവ്യ ഉന്നയിച്ചത്. മുമ്പും കാവ്യയെ വീട്ടിലാണ് ചോദ്യം ചെയ്തത്. ഇനിയത് വേണ്ടെന്നാണ് ക്രൈബ്രാഞ്ച് തീരുമാനം. കാവ്യ നിര്‍ബന്ധം പിടിച്ചതിനാല്‍ അന്വേഷണ സംഘം മറ്റ് വഴികള്‍ കൂടി ആലോചിച്ചു. അന്വേഷണ സംഘം നിയമോപദേശം തേടി. ഹാജരാകേണ്ട സ്ഥലം കാവ്യയെ അറിയിക്കും.
അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി സംഭവം നടന്ന ദിവസം നടന്‍ ദിലീപ് പ്രത്യേകിച്ച് അസുഖമില്ലാതെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കിടപ്പു രോഗിയായി പ്രവേശിച്ചതായാണു പ്രോസിക്യൂഷന്‍ കേസ്.
ഇതിനിടെ പുറത്ത് വന്ന ഓഡിയോ ക്ലിപ്പുകളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. ഇക്കാര്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയ ആശുപത്രിയിലെ ഡോ. ഹൈദരലി പ്രോസിക്യൂഷന്‍ നിലപാടു സാധൂകരിക്കുന്ന മൊഴികളാണു ആദ്യം നല്‍കിയിരുന്നത്. എന്നാല്‍, സാക്ഷി വിസ്താര സമയത്ത് ഈ മൊഴികള്‍ മാറ്റിപ്പറയാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ് ഡോക്ടറെ നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദരേഖയാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
ആദ്യ മൊഴി വ്യത്യസ്തമായതു കൊണ്ടു പ്രശ്‌നമില്ലെന്നും അതു മാറ്റിപ്പറഞ്ഞാല്‍ രണ്ടാമതു പറഞ്ഞ മൊഴിയേ നിയമപരമായി പരിഗണിക്കപ്പെടൂ എന്നുമാണു സുരാജ് പറയുന്നത്. കേസിന്റെ സാക്ഷി വിസ്താരത്തിനിടയില്‍ 20 പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു.
പ്രതിഭാഗത്തിന്റെ സ്വാധീനത്തിനും ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങിയാണ് ഇത്രയും സാക്ഷികള്‍ കൂറുമാറിയതെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്നതാണു ഡോക്ടറുമായുള്ള സംഭാഷണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. കാവ്യയെയും ബാലചന്ദ്രകുമാറിനെയും ഒരുമിച്ചു ചോദ്യം ചെയ്യുന്നതോടെ ഈ മൊഴികളില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha























