Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കാവ്യയെ ചോദ്യം ചെയ്യുന്നതിന് മുൻപ് ക്രൈം ബ്രാഞ്ചിന്റെ നിർണായക നീക്കം! ആലുവ പോലീസ് ക്ലബിൽ ക്രൈംബ്രാഞ്ചിന്റെ യോഗം

12 APRIL 2022 04:34 PM IST
മലയാളി വാര്‍ത്ത

നാളെ കാവ്യയെ ചോദ്യം ചെയ്യാനിരിക്കവെ ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം. ആലുവ പോലീസ് ക്ലബിലാണ് യോഗം. എന്നാൽ ഹാജരാകുന്നത് മനപ്പൂർവ്വം വൈകിപ്പിക്കാനുള്ള നീക്കമാണ് നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കാവ്യയെ ചോദ്യം ചെയ്യുമ്പോൾ ഹാജാരാകണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാറിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യയെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ വെച്ചാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഇവിടേക്ക് വരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ദിലീപിന്റേ വീട്ടിലേക്ക് വരുന്നതിൽ അസൗകര്യമുണ്ടെന്ന നിലപാടിലാണ് ബാലചന്ദ്രകുമാർ. എന്തായാലും കാവ്യയെ ചോദ്യം ചെയ്യുന്നതോടെ പല നിർണായക തെളിവുകളും ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം കാവ്യ ഹാജരാകുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്ന വിലയിരുത്തലുകൾ ഉണ്ട്. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ മുൻകൂർ ജാമ്യത്തിനായി കാവ്യ ശ്രമിച്ചേക്കുമെന്നാണ് സൂചന.

നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയ്ക്കും പങ്കുണ്ടെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. കാവ്യയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റേതായി പുറത്തുവന്ന ശബ്ദര രേഖയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കാവ്യയെ കുറിച്ചാണ് സുരാജ് ഓ‍ഡിയോയിൽ പറയുന്നത്. വധഗൂഢാലോചന കേസ് പ്രതിയും ദിലീപിന്റെ ഉറ്റസുഹൃത്തുമായ ശരതുമായി സുരാജ് നടത്തുന്ന സംഭാഷണമാണ് കാവ്യയ്ക്കെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കാവ്യയെ കുടുക്കാൻ വേണ്ടി നടത്തിയ ശ്രമത്തിൽ ദിലീപ് കുടുങ്ങി പോകുകയായിരുന്നുവെന്ന തരത്തിലാണ് ശബ്ദരേഖ. 'ജയിലിൽ നിന്നും വന്ന കോൾ നാദിർഷ എടുത്തതോടെയാണ് ഏട്ടനിലേക്ക് കേസ് വന്നത്. ഇല്ലേങ്കിൽ കാവ്യ തന്നെയായിരുന്നു ഇതിൽ ഉണ്ടായിരുന്നത്', എന്നാണ് ഓഡിയോയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കാവ്യയ്ക്കും ദിലീപിനും കേസിൽ തുല്യപങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടപടിയിലേക്ക് നീങ്ങിയത്

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്നാണ് ആരോപണം. കേസിനെ ഒരു തരത്തിലും സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി 2017ൽ ദിലീപിന് ജാമ്യം അനുവദിച്ചത്. എന്നാൽ, വ്യവസ്ഥയിൽ ലംഘനം വരുത്തിയതുകൊണ്ടാണ് വിചാരണക്കോടതിയിൽ ജാമ്യം റദ്ദാക്കാനായി അന്വേഷണ ഉദ്യോഗസ്ഥൻ ഹർജി നൽകിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends