വിഷുക്കൈനീട്ടവുമായി മുഖ്യമന്ത്രി... വിഷു പ്രമാണിച്ച് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വിഷുക്കൈനീട്ടവുമായി മുഖ്യമന്ത്രി... വിഷു പ്രമാണിച്ച് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ച് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതിനോടനുബന്ധിച്ച് 56,97,455 പേര്‍ക്ക് 3200 രൂപ വീതം നല്‍കും. മാര്‍ച്ച് മാസത്തെ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് കൂടി മുന്‍കൂറായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ....
വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നു. അതിന്റെ ഭാഗമായി 56,97,455 പേര്‍ക്ക് 3200 രൂപ വീതം ലഭിക്കും. മാര്‍ച്ച് മാസ ഗഡുവിനൊപ്പം ഏപ്രില്‍ മാസത്തേത് മുന്‍കൂറായി നല്‍കുകയാണ് ചെയ്യുന്നത്. അതിനായി 1746.44 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രില്‍ പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും.
കോവിഡ് മഹാമാരിയും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളും തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പു വരുത്തണമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് രണ്ടു മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ചു നല്‍കുന്നത്. വിപണി കൂടുതല്‍ സജീവമാകാനും സാധാരണ ജനങ്ങള്‍ക്ക് ആഹ്ലാദപൂര്‍വം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി എംപി തൃശൂരില്‍ ബിജെപി തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
വേദിയില്‍ സജ്ജമാക്കിയിരുന്ന വിഷുക്കണിയോടൊപ്പമുള്ള വിഗ്രഹത്തിന് മുന്നില്‍ അദ്ദേഹം കൈനീട്ടം സമര്‍പ്പിച്ചു. കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയാണ് പരിപാടി ആരംഭിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ, മണികണ്ഠന്‍ എന്നീ കുട്ടികള്‍ സുരേഷ്ഗോപിയില്‍ നിന്ന് ആദ്യ കൈനീട്ടം ഏറ്റുവാങ്ങി.
തുടര്‍ന്ന് നൂറുക്കണക്കിന് കുട്ടികള്‍ സുരേഷ്ഗോപിയില്‍ നിന്ന് കൈനീട്ടം സ്വീകരിച്ചു. ഇതിന് ശേഷം ബൂത്ത് പ്രസിഡന്റുമാര്‍, ഏരിയാ ഭാരവാഹികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വിഷുക്കൈനീട്ടം വിതരണം ചെയ്തു.
"
https://www.facebook.com/Malayalivartha























