കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയാളികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയില്‍... പഞ്ചാബ് സ്വദേശികളായ നാലുപേരെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് അതി സാഹസികമായി പിടികൂടിയത്

വിസ വാഗ്ദാനം ചെയ്ത് മലയാളികളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയില്‍. പഞ്ചാബ് സ്വദേശികളായ നാലുപേരെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തത്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ അറ്റാര എന്ന സ്ഥലത്തു നിന്ന് അതി സാഹസികമായാണ് സൈബര്‍പോലീസ് പ്രതികളെ പിടികൂടിയത്.
പഞ്ചാബ് ഭട്ടിന്‍ഡ സ്വദേശികളായ രാജനീഷ് (35), ചരണ്‍ജീത് കുമാര്‍ (38), ഇന്ദര്‍പ്രീത് സിങ് (34) സിര്‍കാപുര്‍ സ്വദേശി കപില്‍ ഗാര്‍ഗ് (26) എന്നിവരാണ് പിടിയിലായത്. കാനഡയിലേക്ക് വിസ നല്‍കാമെന്ന പേരിലാണ് മീനങ്ങാടി സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത്.
ഓണ്‍ലൈന്‍ വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതികള്‍ കാനഡയില്‍ പോകാന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു പലതവണയായി 15 ലക്ഷം രൂപ വാങ്ങുകയായിരുന്നു.
തുടക്കം ചെറിയ സംഖ്യകളായി തുക വാങ്ങി ഉപഭോക്താവിനെ വിശ്വാസത്തിലെടുത്താണ് ഇത്രയും വലിയ തുക കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വിസ വൈകിയതോടെ പണം തിരിച്ചുനല്‍കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ കബളിപ്പിക്കല്‍ ആണെന്ന് മനസിലായി. അങ്ങനെയാണ് പരാതി നല്‍കിയത്.
പ്രതികള്‍ സമാനമായരീതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പ്രതികളുടെ വാട്സാപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ മലയാളികള്‍ സംസ്ഥാനത്തിനകത്ത് തട്ടിപ്പിനിരയായിട്ടുണ്ടെന്ന് വ്യക്തമാക്കി പോലീസ് .
"
https://www.facebook.com/Malayalivartha























