Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

മഞ്ജുവിനെയല്ലേ നേരത്തേ ചോദ്യം ചെയ്യേണ്ടിയിരുന്നത്... പോലീസിനോ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കോ അറിയാത്ത ഗൂഢാലോചന എങ്ങനെ താങ്കൾക്ക് മനസിലായി എന്ന് അവരോട് ചോദിക്കണമായിരുന്നു'... തുറന്നടിച്ച് ശ്രീജിത്ത് പെരുമന

14 APRIL 2022 10:37 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യ വ്യവസ്ഥകളെല്ലാം ദിലീപ് ലംഘിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് മുന്നിട്ടിറങ്ങിയെന്നും അപേക്ഷയിലുണ്ട്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെയാണ് അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കാവ്യയടക്കം ചോദ്യം ചെയ്യുന്നതും നീളുകയാണ്. അതിനിടയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യ അടക്കം ഉള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നുള്ള അന്വേഷണ സംഘത്തിന്റെ അവകാശവാദം കേസ് ദീർഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന വധവുമായി അഡ്വ ശ്രീജിത്ത് പെരുമന രംഗത്തെത്തുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ അഞ്ച് വർഷമായിട്ടും ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡോ പെൻഡ്രൈവോ പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനൽ ഗൂഢാലോചന കേസിൽ ഏറ്റവും അടിസ്ഥാനമായ കാര്യമെന്നും സീ മലയാളം ന്യൂസ് ചർച്ചയിൽ അദ്ദേഹം പറഞ്ഞു. കാവ്യയടക്കം ഉള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം പറുന്നത്. കേസന്വേഷണം ദീർഘിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. 2017 ലാണ് നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു. നടി ആക്രമിപ്പെട്ട ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡോ പെൻഡ്രൈവോ പോലും ഇതുവരെ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.തൊണ്ടികളും രേഖകളുമെല്ലാം കണ്ടെത്തുകയെന്നതാണ് ക്രിമിനൽ ഗൂഢാലോചന കേസിൽ ഏറ്റവും അടിസ്ഥാനമായ കാര്യം. ഇപ്പോൾ കേസിൽ കാവ്യ മാധവനെ പരാമർശിച്ചു കൊണ്ട് സുരാജിന്റേതായി പുറത്തുവന്ന ഓഡിയോ ആധികാരികമാണെന്ന് സമ്മതിച്ചാൽ തന്നെ അതിൽ പറയുന്നത് കാവ്യ മാധവന്റെ കൂട്ടുകാരികൾ കാവ്യയ്ക്ക് വെച്ച പണിയാണെന്നാണ്. അതെങ്ങനെയാണ് കാവ്യ ഗൂഢാലോചന നടത്തിയതാണെന്ന് വ്യാഖ്യാനിക്കാൻ സാധിക്കുക. കാവ്യയ്ക്ക് വെച്ച പണി തന്നെയാണിത്. പൾസർ സുനി, മാർട്ടിൻ, വിജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് വെച്ചത്. അപ്പോൾ അതിൽ ഗൂഢാലോചന ഇല്ലേ?' 'മുഖ്യമന്ത്രി പോലും കേസിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ ഘട്ടത്തിൽ മൈക്ക് കെട്ടി ദിലീപിൻറെ ആദ്യ ഭാര്യയായ മഞ്ജു വാര്യറാണ് പറഞ്ഞത് കേസിൽ ഗൂഢാലോചന ഉണ്ടെന്നത്. അന്ന് ലോകം ഞെട്ടി. എങ്ങനെയാണ് റേപ്പ് കേസിൽ ഒരാൾക്ക് ക്വട്ടേഷൻ നൽകാൻ സാധിക്കുകയെന്ന ചോദ്യം വന്നില്ലേ? സപ്ലിമെന്ററി ചാർജ് ഷീറ്റിൽ അല്ലേ ദിലീപിനെ പ്രതി ചേർത്തത്'. 'മഞ്ജു വാര്യരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെന്ന് അറിയാൻ സാധിച്ചു. എന്നാൽ മഞ്ജുവിനെയല്ലേ നേരത്തേ ചോദ്യം ചെയ്യേണ്ടിയിരുന്നത്. പോലീസിനോ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കോ അറിയാത്ത ഗൂഢാലോചന എങ്ങനെ താങ്കൾക്ക് മനസിലായി എന്ന് അവരോട് ചോദിക്കണമായിരുന്നു'. 'ഇപ്പോൾ യാതൊരു ക്രൈഡിബിളിറ്റിയുമില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ ബാലചന്ദ്രകുമാർ പുറത്തുവിടുന്ന ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പല ഗൂഢാലോചന സിദ്ധാന്തവും മെനഞ്ഞ് ദിലീപിനെ വേട്ടയാടുകയാണ്. ദിലീപ് കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള വേട്ടയാടൽ നടക്കുകയാണെന്നും അഡ്വ ശ്രീജിത്ത് പെരുമന പറഞ്ഞു'. 'ചോദ്യം ചെയ്യുക, റിക്കവറി നടക്കുക, നോട്ടീസ് നൽകുക എന്നതൊക്കെ കേസിൽ സ്ഥിരം നടക്കുന്ന കാര്യങ്ങൾ തന്നെയാണ്. അതിൽ അസ്വാഭാവികതകൾ ഒന്നുമില്ല. മൊഴി നൽകാൻ താൻ ഹാജരാകില്ലെന്ന് കാവ്യ പറഞ്ഞിട്ടില്ല. ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് ദിലീപിനെ വീണ്ടും ജയിലിലക്ക് അയക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായപ്പോൾ ഏപ്രിൽ 15 ന് എന്ന ഡെഡ് ലൈൻ മറികടക്കാൻ കൊണ്ടുവന്നിട്ടുള്ള ബാലചന്ദ്രകുമാറിന്റെ രണ്ടാം വേർഷനാണ് സായ് ശങ്കർ. സായ് ശങ്കർ മാപ്പു സാക്ഷിയാകും എന്നാണ് പറഞ്ഞത്'. 'അങ്ങനെയാണെങ്കിൽ തന്നെ സായ് ശങ്കറും പ്രോസിക്യൂഷനും ഓഡിയോകൾ ഉൾപ്പെടെയുള്ളവയുടെ ആധികാരികത തെളിയിക്കേണ്ടി വരും. ഇപ്പോൾ പുറത്തുവന്ന ഓഡിയോകളിൽ ഉള്ളത് ഈ പറയുന്ന ആളുകളുടെ ശബ്ദമാണെങ്കിൽ തന്നെ വധഗൂഢാലോചന കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിൻറേയും കാവ്യയുടേയും പങ്ക് എങ്ങനെ സ്ഥാപിക്കാൻ പറ്റും?' 'കേസിലെ പ്രതികളിലൊരാൾ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്ക് വന്നിട്ടുണ്ടെങ്കിൽ ഓഡിയോ റെക്കോഡിൽ പറയുന്നത് പോലെ കാവ്യക്കിട്ട് പണികൊടുക്കാൻ വേണ്ടിയാണ്. കേസിൽ ഇനി ഒറ്റ സാക്ഷിയെ മാത്രമേ വിസ്തരിക്കാനുള്ളൂ. അദ്ദേഹത്തെ വിസ്തരിക്കാനുള്ള നോട്ടീസ് നൽകി തൊട്ടടുത്ത കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ അവതരിക്കുന്നത്'. കോടതിയിൽ വിചാരണയ്ക്കിടെ എട്ടോളം അഭിഭാഷകർ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. താൻ പൊട്ടിക്കരഞ്ഞു, ആ സമയം ജഡ്ജ് എന്നെ ആശ്വസിപ്പിച്ചില്ല എന്നാണ് നടി ഹൈക്കോടതിയിൽ പറഞ്ഞത്. ഇക്കാര്യം ഉന്നയിച്ച് ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ ജഡ്ജിനെ മാറ്റില്ലെന്നും അത്തരമൊരു കീഴ്വഴക്കം ഇല്ലെന്നുമാണ് കോടതി പറഞ്ഞത്. പ്രോസിക്യൂട്ടർമാർ മാലാഖ ചമയാൻ നിക്കേണ്ടെന്നും നീതി നടപ്പാക്കുക മാത്രമാണ് നിങ്ങളുടെ ഉത്തരവാദിത്തമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സുപ്രീം കോടതിയും ഇരയോട് ഇക്കാര്യം ആണ് പറഞ്ഞത്. മാധ്യമങ്ങൾ അടക്കമുള്ളവർക്ക് കോടതികൾ ഇരയ്ക്ക് എതിരാണ്. പ്രതിക്കുള്ള മനുഷ്യത്വപരമായ അവകാശങ്ങളെ കുറിച്ചൊന്നും ആർക്കും ഇവിടെ യാതൊരു ആശങ്കയും ഇല്ലെന്നും ശ്രീജിത്ത് പെരുമന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (5 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (13 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (16 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends