Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇനി നോക്കിയിരിക്കാനാകില്ല! കാവ്യക്കെതിരെ കടുത്ത നീക്കം! പുതിയ നോട്ടീസ് നല്‍കാൻ ക്രൈംബ്രാഞ്ച്; വിളിക്കുന്നിടത്ത് പറന്നെത്തേണ്ടി വരും... കളി പുറത്തെടുത്താൽ ദിലീപിനൊപ്പം അഴിക്കുള്ളിലേക്ക്...

14 APRIL 2022 11:28 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. എന്നാൽ എവിടെ വെച്ച് ചോദ്യം ചെയ്യണം എന്നുള്ള കാര്യത്തിൽ വ്യക്തത വരാതെ അത് നടക്കാതെ പോവുകയായിരുന്നു. കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതം എന്നായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. എന്നാല്‍ പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ആലുവയിലെ പത്മസരോവരം വീട്ടിലെത്തുന്നതിനുള്ള തടസമാണ് അന്വേഷണ സംഘത്തെ പിന്നോട്ടടിച്ചത്.

ഈ സാഹചര്യത്തില്‍ കാവ്യയ്ക്ക് സാക്ഷി എന്ന നിലയില്‍ നല്‍കുന്ന ഇളവ് ഒഴിവാക്കാനുള്ള മാര്‍ഗമാണ് അന്വേഷണ സംഘം ഇപ്പോൾ നോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണ സംഘം വിളിക്കുന്ന സ്ഥലത്ത് കാവ്യ എത്തേണ്ടിവരും. അതായത് സാക്ഷിയായ വനിതകള്‍ക്ക് ചില ഇളവുകള്‍ നിയമം അനുവദിക്കുന്നുണ്ട്. പോലീസ് സ്‌റ്റേഷനിലേക്ക് അവരെ വിളിച്ചുവരുത്തരുതെന്നും താമസസ്ഥലത്തെത്തി മൊഴിയെടുക്കാമെന്നുമാണ് ചട്ടം. 2017ല്‍ കാവ്യയില്‍ നിന്ന് മൊഴിയെടുത്തത് അവരുടെ വീട്ടിലെത്തിയായിരുന്നു. നിയമത്തിലെ ഈ ഭാഗം കാവ്യ അന്വേഷണ സംഘത്തിന്റെ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. കാവ്യമാധവനെ എപ്പോള്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം കൃത്യമായി ഇപ്പോള്‍ പറയുന്നില്ല.

ഇക്കാര്യത്തില്‍ പ്രത്യേക ചര്‍ച്ച നടത്തി തീരുമാനം വൈകാതെ വന്നേക്കും. കാവ്യയെ ഏതെങ്കിലും ഹോട്ടലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള സാധ്യത ആരായുന്നുണ്ട്. എന്നാല്‍ വീട്ടില്‍ മതി എന്ന കാവ്യയുടെ നിലപാടാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. കഴിഞ്ഞാഴ്ച മഞ്ജുവാര്യരില്‍ നിന്ന് മൊഴിയെടുത്തത് ഹോട്ടലില്‍ വച്ചായിരുന്നു. സമാനമായ ആവശ്യം കാവ്യയോടും ഉന്നയിക്കാനാണ് സാധ്യത. സാക്ഷി എന്ന നിലയിലാണ് കഴിഞ്ഞ നോട്ടീസുകള്‍ കാവ്യയ്ക്ക് നല്‍കിയത്. അതേസമയം, കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാകും ഇനി നോട്ടീസ് നല്‍കുക. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്‍ കാവ്യമാധവന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യം അടുത്ത നോട്ടീസില്‍ ചൂണ്ടിക്കാട്ടും. നിലവില്‍ സാക്ഷിയയതിനാല്‍ ലഭിക്കുന്ന ഇളവ് പ്രതിയായാല്‍ കിട്ടില്ല. പ്രതിപ്പട്ടികയില്‍ ചേര്‍ത്താല്‍ കാവ്യമാധവനെ പോലീസ് ക്ലബ്ബിലിലേക്ക് വിളിപ്പിക്കാന്‍ സാധിക്കും. അതേസമയം, കാവ്യമാധവനെ പ്രതി ചേര്‍ക്കുന്ന കാര്യം അന്വേഷണ സംഘം തിടുക്കത്തില്‍ തീരുമാനിക്കില്ലെന്നാണ് സൂചന. പ്രതി ചേര്‍ക്കാനുള്ള തെളിവുകള്‍, പ്രതി ചേര്‍ത്താലുള്ള കേസിന്റെ ഗതിമാറ്റം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കൂ. അതേസമയം നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പള്‍സര്‍ സുനി എത്തിച്ചത് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയായിരുവെന്നും വിവരമുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡില്‍ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയില്‍ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയിലുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ ലക്ഷ്യയില്‍ തീപിടിച്ചിരുന്നു. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

വിഐപി ശരത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ദിലീപിന്റെ വീട്ടിലെത്തുമ്പോള്‍ കാവ്യയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടിയും ഇവിടെ ഉണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണ സംഘം കാവ്യയില്‍ നിന്നും വ്യക്തത തേടും. കേസിന്റെ ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍ കാവ്യ പലപ്പോഴും കരയുകയും ചില ചോദ്യങ്ങള്‍ക്ക് വ്യക്തമല്ലാത്ത മറുപടികളുമായിരുന്നു നല്‍കിയത്. പള്‍സര്‍ സുനിയെ തനിക്കറിയില്ലെന്നും ഗായിക റിമി ടോമി വിളിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതെന്നും കാവ്യ അന്നത്തെ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends