Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

20 ലക്ഷം രൂപയുടെ മോചനദ്രവ്യത്തിനു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്യാമല്‍ മണ്ഡലിനെ കൊലപ്പെടുത്തിയ കേസ്: രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തവും 10, 10,000 രൂപ പിഴയും,തട്ടിക്കൊണ്ട് പോകല്‍ , കൊലപാതകം ,മോഷണം എന്നിവയുടെ ഗൂഡാലോചനക്കാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത് , ജാമ്യ ബോണ്ട് റദ്ദാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു, തെളിവില്ലെന്ന പ്രതിയുടെ വാദം തള്ളി

14 APRIL 2022 12:02 PM IST
മലയാളി വാര്‍ത്ത

20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥി ശ്യാമല്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കോവളം പാറമടയ്ക്ക് സമീപം കുഴിച്ചിട്ട കേസില്‍ രണ്ടാം പ്രതി ആന്‍ഡമാന്‍ സ്വദേശി മുഹമ്മദ് അലിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും 10,10,000 രൂപ പിഴയും . തലസ്ഥാനത്തെ സിബിഐ കോടതി ശിക്ഷ വിധിച്ചു.


ധനികനായ പിതാവിന്റെ ധനം മോഹിച്ച് നിരപരാധിയും കായികമായി പ്രതികരിക്കാന്‍ ശേഷിയുമില്ലാത്ത വിദ്യാര്‍ത്ഥിയായ യുവ രക്തത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി മരണത്തിലേക്ക് തള്ളിവിട്ട പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി കെ. സനില്‍കുമാര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 53 സാക്ഷി മൊഴികളുടെയും 78 കൊണ്ടി മുതലുകളുടെയും തെളിവു മൂല്യം വിലയിരുത്തിയാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി ഓഫ്364 എ (ഹോസ്റ്റല്‍ അധികൃതരുടെ സംരക്ഷണയില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോകാനുള്ള ഗൂഢാലോചന )ക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും , കൊലപാതക ഗൂഢാലോചനക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും , മൊബൈല്‍ ഫോണ്‍ മോഷണത്തിനുള്ള ഗൂഢാലോചനക്ക് 3 വര്‍ഷം തടവും 10,000 രൂപ പിഴയും ഒടുക്കണം.



പിഴത്തുക ശ്യാമലിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. . തെളിവില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടാണ് വിചാരണ കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ക്രൂരപാതകത്തിന് പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് നിരീക്ഷിച്ചാണ് കൊലക്കയര്‍ ഒഴിവാക്കിയതെന്ന് കോടതി വിധിന്യായത്തി വ്യക്തമാക്കി.

ദുക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ ചങ്ങലക്കണ്ണികള്‍ മിസ്സിംഗ് ലിങ്കുകള്‍ ഇല്ലാതെ തങ്ങള്‍ കോര്‍ത്തിണക്കിയതായും അന്വേഷണ ഏജന്‍സിയായ സിബിഐ അവകാശപ്പെട്ടു. വിചാരണ പൂര്‍ത്തിയായി പ്രതിയെ കോടതി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം നടന്ന അന്തിമ വാദത്തിലാണ് സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെ ഈ വാദം ഉന്നയിച്ചത്.



കേസ് വിചാരണയില്‍ സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ 53 സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുകയും 78 തൊണ്ടി മുതലുകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിയെയും ശ്യാമലിന്റെ വസ്ത്രങ്ങളും ശ്യാമലിന്റെ പിതാവ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. കോടതിയില്‍ നടന്ന വിചാരണയിലാണ് ശ്യാമലിന്റെ പിതാവ് വെസ്റ്റ് ബംഗാള്‍ പഞ്ചായത്ത് സമിതി എക്‌സിക്യുട്ടീവ് ഓഫീസര്‍ ബസുദേവ് മണ്ഡല്‍ മകനെക്കുറിച്ചോര്‍ത്ത് വികാരാധീനനായി സാക്ഷി മൊഴി നല്‍കിയത്.


ബംഗാള്‍ സ്വദേശി ദുര്‍ഗാ ബഹാദൂര്‍ ഭട്ട് ചേത്രിയെന്ന ദീപക് , ആന്‍ഡമാന്‍ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് ശ്യാമലിനെ ഫോണില്‍ ഈസ്റ്റ് ഫോര്‍ട്ട് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് 10 ലക്ഷമാക്കി ഉറപ്പിച്ച ശേഷം പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി ശ്യാമലിന്റെ മൊബൈല്‍ മോഷ്ടിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികള്‍. ദീപക് ഒളിവിലാണ്. മുഹമ്മദ് അലി മാത്രമാണ് നിലവില്‍ വിചാരണ നേരിടുന്നത്.


ശ്യാമലിന്റെ മൃതദേഹം കൃത്യ സ്ഥലത്ത് നിന്ന് പുറത്തെടുത്തപ്പോള്‍ കാണപ്പെട്ട നീല ജീന്‍സ് പാന്റ്‌സ് , പിങ്ക് കളര്‍ ഷര്‍ട്ട് , ബെല്‍റ്റ് , ചെരുപ്പുകള്‍ എന്നിവ കോടതിയില്‍ തിരിച്ചറിഞ്ഞു. മകന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നെങ്കിലും രണ്ടു മേല്‍ പല്ലുകള്‍ അമാല്‍ഗം വച്ച് അടച്ചിരുന്നതായും കാല് ഭാഗം അഴുകാത്തതിനാലും മകനാണെന്ന് ഉറപ്പിച്ചു. മോചനദ്രവ്യത്തിന്ണ്ടി വേണ്ടി തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികളെ ശിക്ഷിക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നും സാക്ഷിക്കൂട്ടില്‍ നിന്ന് വികാരാധീനനായി തൊഴുകൈകളോടെ ജഡ്ജി സനില്‍കുമാര്‍ മുമ്പാകെ ബസുദേവ് മൊഴി നല്‍കി. തിരുവനന്തപുരം ഗവ: എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായ തന്റെ മകന്‍ അധികം സംസാരിക്കാത്ത സല്‍സ്വഭാവിയായ കുട്ടിയായിരുന്നു.


താന്‍ പണം പലിശക്ക് കൊടുക്കാറുണ്ടായിരുന്നു. ആന്‍ഡമാനിലുള്ള തന്റെ സുഹൃത്ത് കുഞ്ഞുകണ്ണുവിന് താന്‍ പതിനായിരം രൂപ പലിശക്ക് കടം കൊടുത്തിരുന്നു. അയാളുടെ മകനാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളെന്നും പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ ചൂണ്ടിക്കാട്ടി പിതാവ് മൊഴി നല്‍കി.


2005 ഒക്ടോബര്‍ 13 ന് മകനെ കാണാനില്ലെന്ന് ഹോസ്റ്റല്‍ റൂം മേറ്റ് തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചു. മകന്റെ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോടും ബംഗാള്‍ പോലീസിനോടും പരാതിപ്പെട്ടിരിന്നു. 13 ന് എയര്‍പോര്‍ട്ടില്‍ നില്‍ക്കവേ ഡല്‍ഹി ലാന്റ് ഫോണില്‍ നിന്നും അജ്ഞാത ഫോണ്‍ സന്ദേശമെത്തി. മകന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിട്ടു നല്‍കണമെങ്കില്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത്രയും തുക നല്‍കാന്‍ തന്റെ കൈയ്യില്‍ ഇല്ലന്ന് പറഞ്ഞപ്പോള്‍ 10 ലക്ഷമാക്കി ഉറപ്പിച്ചു. പിന്നീട് വിളിക്കാമെന്ന് പ്രതികള്‍ പറഞ്ഞു. എന്നാല്‍ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി മകനെ കൊലപ്പെടുത്തി കുഴിച്ചിട്ട് ഒളിവില്‍ പോയി. 16ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ മകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.


ലോക്കല്‍ പോലീസ് ശരിയായ രീതിയില്‍ അന്വേഷിക്കാത്തതിനാലാണ് താന്‍ ഹൈക്കോടതിയില്‍ സിബിഐ അന്വഷണം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി അനുവദിച്ച് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി. 2010 ലാണ് സി ബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (6 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (14 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (14 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (17 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (17 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (19 hours ago)

Malayali Vartha Recommends