Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

'പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഈ നാട്ടിലെ ഉൽപ്പതിഷ്ണുക്കൾ പോരാട്ടങ്ങളിലൂടെ അവസാനിപ്പിച്ച ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ. അടിസ്ഥാന ജനത സമര പോരാട്ടങ്ങളിലൂടെ തിരികെ പിടിച്ച മനുഷ്യാന്തസ്സിന് മേലെയാണ് ഈ നികൃഷ്ടമനസ്സുകൾ കാല് നീട്ടിവച്ചിരിക്കുന്നത്...' സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്

14 APRIL 2022 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!

കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ കാല് തൊട്ട് വണങ്ങി വിഷുക്കൈനീട്ടം വാങ്ങുന്ന വീഡിയോ വൈറലായത്. ഇതോടെ ബിജെപിയുടെ എംപിയും നടനുമായ സുരേഷ് ഗോപി ഇപ്പോൾ വലിയ വിവാദത്തിലായിരിക്കുകയാണ്. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ് സുരേഷ് ഗോപി വിഷുക്കൈനീട്ട വിതരണം നടത്തിയത്.

വിഡിയോയിൽ സ്ത്രീകള്‍ ഓരോരുത്തരായി വന്ന് പണം വാങ്ങിയ ശേഷം കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് കാണുവാൻ സാധിക്കും. പിന്നാലെ സംഭവം വിവാദമായതോടെ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രംഗത്ത് എത്തുകയുണ്ടായി.

വികെ സനോജിന്റെ കുറിപ്പ് വൈറൽ:

തലഉയർത്തി നിൽക്കാൻ പഠിപ്പിക്കുന്നവരും കാലു പിടിപ്പിക്കുന്നവരും... പത്തനംതിട്ടയിൽ ജയലക്ഷ്മി എന്ന പെൺകുട്ടി മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഫീസ് അടക്കാൻ പറ്റാതെ എം.ബി.ബി.എസ് സ്വപ്നമുപേക്ഷിക്കാനൊരുങ്ങിയ സമയത്താണ്, ഡി.വൈ.എഫ്.ഐ നേതാവ് സ: കെ.യു ജനീഷ് കുമാർ എം.എൽ.എ - യുടെ ശ്രദ്ധയിൽ വിഷയമെത്തുന്നത്. അദ്ദേഹം സി.പി.ഐ.(എം) ജില്ലാ കമ്മറ്റിയെ വിവരമറിയിച്ചതിനെത്തുടർന്ന് ജില്ലാ സെക്രട്ടറി സ: കെ.പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ ഫീസ് അടക്കാൻ ആവശ്യമായ 3 ലക്ഷം രൂപ സംഘടിപ്പിച്ച് പിറ്റേ ദിവസം ജയലക്ഷ്മിയുടെ കുടുംബത്തിന് കൈമാറി.

തന്റെ കാലിൽ പിടിച്ചു അനുഗ്രഹം വാങ്ങാൻ ശ്രമിച്ച ജയലക്ഷ്മിയോട് സഖാവ് കെ.പി ഉദയ ഭാനു പറഞ്ഞത്: തല കുനിക്കരുത്, ആരുടേയും കാലിൽ വീഴരുത് എന്നാണ്. മുൻ രാജ്യ സഭാ അംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് കണ്ടപ്പോൾ സ:ഉദയഭാനുവിന്റെ മാതൃക മനസ്സിലേക്ക് വന്നു.

തന്റെ ലക്ഷ്വറി കാറിൽ കാല് നീട്ടിയിരിക്കുന്ന സുരേഷ് ഗോപി അവിടെ കൂടിയിരുന്നവർക്ക് പണം നൽകി തന്റെ കാല് തൊട്ടു വണങ്ങാൻ അവസരം നൽകുന്നു. മനുഷ്യാന്തസ്സിനെ കുറിച്ച് സാമാന്യ ധാരണയുള്ള ഏതൊരാൾക്കും അല്പത്തരമായി തോന്നുന്ന കാര്യം ചെയ്യുന്നത് ഈ ബിജെപി നേതാവ് ആസ്വദിച്ചിരിക്കുകയായിരുന്നു.

 

പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഈ നാട്ടിലെ ഉൽപ്പതിഷ്ണുക്കൾ പോരാട്ടങ്ങളിലൂടെ അവസാനിപ്പിച്ച ഫ്യൂഡൽ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കൾ. അടിസ്ഥാന ജനത സമര പോരാട്ടങ്ങളിലൂടെ തിരികെ പിടിച്ച മനുഷ്യാന്തസ്സിന് മേലെയാണ് ഈ നികൃഷ്ടമനസ്സുകൾ കാല് നീട്ടിവച്ചിരിക്കുന്നത്.

 

ബിജെപി പിൻപറ്റുന്ന സവർണ്ണ ഫ്യൂഡൽ മനോഭാവവും സിനിമയിൽ നിന്ന് വിട്ടു പോരാത്ത മാടമ്പിമനസ്സും പൊതു സമൂഹത്തിന് അശ്ലീലവും, അല്പത്തരവും മാത്രമാണ്. ആരുടെ മുന്നിലും തല കുനിക്കരുത്, ആരുടെ കാലിലും പിടിക്കരുത് എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയബോധവും പണം നൽകി കാലു പിടിപ്പിക്കുന്ന അശ്ലീലക്കാഴ്ച്ചയും തമ്മിൽ മാനവിക ചരിത്രത്തിന്റെ നൂറ്റാണ്ടുകൾ ദൂരമുണ്ട്' .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (26 minutes ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (32 minutes ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (53 minutes ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (1 hour ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (1 hour ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (10 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (10 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (10 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (10 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (10 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (17 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (18 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (18 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (19 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (19 hours ago)

Malayali Vartha Recommends