Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

വിവാഹ സമയത്ത് ഭർത്താവിന്റെ കുറവുകൾ അംഗീകരിച്ച ആസിയ കുഞ്ഞ് ജനിച്ചശേഷം ആകെ മാറി തുടങ്ങി; കേൾവി തകരാറും സംസാര വൈകല്യവുമുള്ള ഭർത്താവിൽ നിന്ന് ഒരു വർഷത്തോളമായി അകന്നു കഴിയാൻ തുടങ്ങി; സോഷ്യൽ മീഡിയയിലൂടെ ഇഷ്ട്ടപെട്ട യുവാവുമായി അടുത്തു! ഒപ്പം ജീവിക്കാനായി ആസിയ തന്നെ തയ്യാറാക്കിയ പ്ലാൻ; ഒടുവിൽ പോലീസിനോട് സംഭവിച്ചത് തുറന്ന് പറഞ്ഞ് 23കാരി!

14 APRIL 2022 12:58 PM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ നിരവധിയാണ്. കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ച് കൊണ്ട് പുറത്ത് വന്ന വാർത്തയായിരുന്നു ചുട്ടിപ്പാറയിൽ മൂന്നു വയസുകാരനെ അമ്മ ആസിയ കൊലപ്പെടുത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. മകനെ 'അമ്മ തന്നെ ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. സമൂഹമാദ്ധ്യമം വഴി അടുപ്പത്തിലായ യുവാവിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. രാവിലെ തെളിവെടുപ്പു നടപടികൾ പൂർത്തിയാക്കിയ ശേഷം മണ്ണുക്കാട് ചുട്ടിപ്പാറ സ്വദേശി ആസിയയെ (23) കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ കാമുകനോ മറ്റു ബന്ധുക്കൾക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തത് ആസിയ ഒറ്റക്കാണെന്നും കസബ ഇൻസ്‌പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മണിയേരി മുഹമ്മദ് ഷമീറിന്റെയും ചുട്ടിപ്പാറ ആസിയയുടെയും മകൻ മുഹമ്മദ് ഷാൻ കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിൽ ആസിയ ചുരുദാറിന്റെ ഷാൾ ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കുട്ടി എഴുന്നേൽക്കുന്നില്ലെന്നു പറഞ്ഞു നിലവിളിച്ചുക്കൊണ്ട് ആസിയ മുറിക്കു പുറത്തേക്കോടിയെത്തി. ഇതോടെ ഓടികൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്നു കുട്ടിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കേൾവി തകരാറും സംസാര വൈകല്യവുമുള്ള ഭർത്താവിൽ നിന്ന് ഒരു വർഷത്തോളമായി അകന്നാണ് ആസിയ കഴിഞ്ഞിരുന്നത്. വിവാഹ സമയത്ത് ഭർത്താവിന്റെ കുറവുകൾ അംഗീകരിച്ച ആസിയ കുഞ്ഞ് ജനിച്ചശേഷം ഭർത്താവുമായി അകന്നു. സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും കേസെടുക്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.ആസിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും ഇതിലുണ്ടായ രക്തക്കറയും തെളിവെടുപ്പിനെത്തിപ്പോൾ പൊലീസ് കണ്ടെത്തി. ഡിവൈ.എസ്.പി പി.സി.ഹരിദാസൻ, ഇൻസ്‌പെക്ടർ എസ്എ.സ്.രാജീവ്, എസ്.ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (5 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (6 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (6 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (6 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (6 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (13 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (13 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (14 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (15 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (15 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (16 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (16 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (17 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (18 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (18 hours ago)

Malayali Vartha Recommends