ക്രൈംബ്രാഞ്ച് വരച്ചവരയിൽ ദിലീപിന്റെ അളിയനും പൊന്നനുജനും... ഇനിയല്ലേ കളി തുടങ്ങാൻ പോകുന്നത് .. കിടുകിടാ വിറച്ച് പത്മസരോവരം! ഉടൻ അത് സംഭവിക്കും

നടിയെ ആക്രമിച്ച കേസില്‍ കോടതിയെയും അന്വേഷണ സംഘത്തെയും വകവയ്ക്കാതെയായിരുന്നു ദിലീപും സംഘത്തിന്റെയും നീക്കം. നോട്ടീസ് ലഭിച്ചിട്ടും കാവ്യാമാധവനും അനൂപും സുരാജും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ലായിരുന്നു. എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും. ഹാജരാകാമെന്ന് കാണിച്ച് ഇരുവരും ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കിയിരിക്കുകയാണ്. അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയായിരുന്നു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇവര്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നല്‍കും. അതേസമയം കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്നാണ് സൂചന. എങ്കിലും കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഊര്‍ജിതമായി നടത്തുകയാണ്. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലചന്ദ്രകുമാറിനെ ഉള്‍പ്പടെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതതയുണ്ട്. ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നതെന്നാണ് സൂചന. അതിനാല്‍ മറ്റുള്ളവരെ ചോദ്യം ചെയ്തശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നുണ്ട്. അതിനാല്‍ ഈ സമീപ ദിവസങ്ങളില്‍ കാവ്യയെ ചോദ്യം ചെയ്യില്ല. ഇവരെ ആലുവ പോലീസ് ക്ലബ്ബില്‍ തന്നെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.
അതിനിടയിൽ ദിലീപിന്‍റെ അഭിഭാഷകരെയടക്കം അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ അന്വേഷണം കോടതി ജീവനക്കാരിലേക്കും നീങ്ങുകയാണ്. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിരിക്കുകയാണ്. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും. 2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി. എന്നാൽ ദീലിപിന്‍റെ ഫോണിലെ ദൃശ്യങ്ങൾ മായിച്ചു കളഞ്ഞ സൈബർ ഹാക്കർ സായി ശങ്കറിനെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘമാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതിന് തുടർച്ചയായിട്ടാണ് വധഗൂഡാലോചനാക്കേസിലെ അന്വേഷണസംഘം ദിലീപിന്‍റെ അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് നൽകുക. ഇരുവരുടെയും നിർദേശപ്രകാരമാണ് ദിലീപിന്‍റെ ഫോണിലെ ഡേറ്റ നീക്കിയതെന്നാണ് മൊഴി. നിലവിലെ സാഹചര്യത്തിൽ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ പ്രതി ചേർക്കാമെന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാനിടയായ സാഹചര്യം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യർ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രധാനപ്പെട്ടതാണ്.
https://www.facebook.com/Malayalivartha

























