സ്വന്തം ശരീരത്തിൽ പരീക്ഷണങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക..ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ, കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം... ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം കഴിച്ചു..

യുട്യൂബ് വിഡിയോ നോക്കി സ്വന്തം ശരീരത്തിൽ പരീക്ഷണങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക. ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരത്തെ കലയരസി എന്ന കോളജ് വിദ്യാർഥിനിയാണ് ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം (ബോറാക്സ്) വാങ്ങികഴിച്ചത്. ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാർഥിനി മരുന്നുകടയിൽനിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി.
തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.ഇപ്പോൾ ഇവിടെ പറയുന്ന കുട്ടി കഴിച്ചിരിക്കുന്നത് വെങ്ങാരം അഥവാ ബോറാക്സ് എന്ന് പറയുന്ന വസ്തുവാണ് . വെങ്ങാരം (Borax) എന്നത് പ്രകൃതിദത്തമായി ലഭിക്കുന്ന ഒരു വെളുത്ത ധാതുവാണ്. സോഡിയം ടെട്രാബോറേറ്റ് (Sodium Tetraborate) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
ആയുർവേദം: ആയുർവേദ ഔഷധങ്ങളിൽ വെങ്ങാരം ശുദ്ധി ചെയ്ത് ഉപയോഗിക്കാറുണ്ട്. കഫക്കെട്ട്, തൊണ്ടവേദന, വായ്പുണ്ണ് എന്നിവയ്ക്കുള്ള മരുന്നുകളിൽ ഇത് ചേർക്കാറുണ്ട്.ശുചീകരണം: വീട്ടുപകരണങ്ങൾ വൃത്തിയാക്കാനും വസ്ത്രങ്ങളിലെ കറ കളയാനും അലക്കുപൊടിയുടെ വീര്യം കൂട്ടാനും വെങ്ങാരം ഉപയോഗിക്കുന്നു.ലോഹപ്പണി: സ്വർണ്ണപ്പണിക്കാParam ലോഹങ്ങൾ ഉരുക്കുമ്പോഴും അവ യോജിപ്പിക്കുമ്പോഴും (Soldering) ഫ്ലക്സ് (Flux) ആയി വെങ്ങാരം ഉപയോഗിക്കാറുണ്ട്.കീടനിയന്ത്രണം:
പാറ്റ, ഉറുമ്പ് തുടങ്ങിയ പ്രാണികളെ നശിപ്പിക്കാൻ ഇത് പ്രയോജനപ്പെടുന്നു.സൗന്ദര്യവർദ്ധക വസ്തുക്കൾ: ചില തരം സോപ്പുകളിലും ക്രീമുകളിലും ഘടകമായി വെങ്ങാരം ഉപയോഗിക്കുന്നു.ശ്രദ്ധിക്കുക: വെങ്ങാരം നേരിട്ട് അമിതമായി ഉള്ളിൽച്ചെന്നാൽ ദോഷകരമാണ്. അതിനാൽ കുട്ടികൾക്ക് ലഭ്യമാകാത്ത രീതിയിൽ സൂക്ഷിക്കേണ്ടതും ഔഷധമായി ഉപയോഗിക്കുമ്പോൾ വിദഗ്ദ്ധ നിർദ്ദേശം തേടേണ്ടതുമാണ്.കേരളത്തിലെ മിക്ക കെമിക്കൽ ഷോപ്പുകളിലും വലിയ സൂപ്പർമാർക്കറ്റുകളിലും ഇത് ലഭ്യമാണ്. ഓൺലൈനായും വാങ്ങാൻ സാധിക്കും.അതായത് വളരെ അപകടം നിറഞ്ഞ വസ്തുവാണ് കുട്ടിയുടെ വയറ്റിൽ ചെന്നിരിക്കുന്നതും കുട്ടി മരിക്കാനായിട്ട് ഇട വന്നതും .
https://www.facebook.com/Malayalivartha

























