വീണ്ടും ചോരക്കളമായി പാലക്കാട്, ആര്‍എസ്എസ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, ജില്ലയില്‍ ഈ ആഴ്ചയില്‍ രണ്ടാമത്തെ രാഷ്ട്രീയ ആക്രമണം

പാലക്കാട് നിന്നും വീണ്ടും നടുക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആര്‍എസ്എസ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരിക്കുന്നു. ഈ ആഴ്ചയില്‍ രണ്ടാമത്തെ രാഷ്ട്രീയ ആക്രമണമാണ് നടന്നിരിക്കുന്നത്.
മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് ആക്രമണത്തില്‍ പരിക്കുപറ്റിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ഇയാളെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്.
ശ്രീനിവാസന് സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബൈക്കില്‍ എത്തിയ സംഘമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിയത്. ഗുരുതരമായി പരുക്കേറ്റ ശ്രീനിവാസനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ഐസിയുവിലാണ് ശ്രീനിവാസന്‍ കഴിയുന്നത്. ഇയാളുടെ തലക്കും കൈകാലുകള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ജില്ലയെ നടുക്കിക്കൊണ്ട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ യുവാവിനെ വെട്ടിക്കൊന്നത്. കാറിലെത്തിയ സംഘമാണ് 43 കാരനായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിതാവായ അബൂബക്കറിന്റെ മുന്നില്‍വെച്ചാണ് സുബൈറിനെ അക്രമിസംഘം കൊലപ്പെടുത്തിയത്.
അച്ഛനും മകനും ബൈക്കില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു രണ്ട് കാറുകളിലായി എത്തിയ സംഘം ഇരുവരേയും ഇടിച്ച് വീഴ്ത്തി സുബൈറിനെ വെട്ടിവീഴ്ത്തിയത്. അബൂബെക്കറിനും വീഴ്ചയില്‍ പരുക്കേറ്റിരുന്നു.
ആക്രമണവും കൊലപാതകവും ബിജെപിയും ആര്‍എസ്എസ്സും ആസൂത്രിതമായി നടത്തിയതാണെന്ന് ഇന്നലെ എസ്ഡിപിഐ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തകൂടി പാലക്കാട് ജില്ലയില്‍ നിന്ന് ഇപ്പോള്‍ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























