സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ രണ്ട് മാസം പിന്നിട്ടിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യുവതി രംഗത്ത്... പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് യുവതി...

ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണം വൈകുന്നെന്ന ആരോപണവുമായി പരാതിക്കാരി. കേസെടുത്തിട്ട് രണ്ട് മാസം പിന്നിട്ടിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യുവതി തിങ്കളാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകും.
ബാലചന്ദ്രകുമാർ രണ്ടാഴ്ച മുൻപ് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചിരുന്നു. അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണ്. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പത്ത് വർഷം മുമ്പ് ഗാനരചയിതാവിന്റെ വീട്ടിൽ വച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി ആരോപിക്കുന്നു. എന്നാൽ തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ദിലീപാണെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























