മുറ്റത്ത് കളിക്കുന്നതിനിടയിൽ അഞ്ചു വയസുകാരൻ കിണറ്റിൽ വീണു, കുട്ടി കിണറ്റിലകപ്പെട്ടത് ഇരുപത് മിനിറ്റോളം, നാട്ടുകാരെത്തി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...!

കോട്ടയം എരുമേലി മുട്ടപ്പള്ളിയിൽ അഞ്ചു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോയുടെയും സുമോളിൻ്റെയും മകൻ ധ്യാൻ രതീഷാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ മുറ്റത്ത് കളിക്കുന്നതിനിടയിൽ വാടകവീടിനോട് ചേർന്ന കിണറ്റിൽ വീഴുകയായിരുന്നു.
കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിലകപ്പെട്ടു കിടന്നു.നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. ധ്യാനിൻ്റെ തലയിൽ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു പെണ്‍കുട്ടിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിക്കില്‍പ്പെട്ടത്. ഹൃദ്വിന്‍, ഹാഷ്മി എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. 12.30തോടെയായിരുന്നു അപകടം. ഇവരെ രക്ഷിച്ചെങ്കിലും രണ്ടു പേര്‍ മരണപ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ കോഴിക്കേട്ടെത്തിയതായിരുന്നു.
https://www.facebook.com/Malayalivartha

























