തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ദിലീപ് ശബരിമലയിലേക്ക്, ദർശനത്തിന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എത്താൻ സാധ്യത, ജ്യോത്സ്യന്മാരുടെ ഉപദേശം പരിഗണിച്ച് ശബരിമല യാത്രയെന്നും സൂചന, യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പത്മസരോവരത്തിൽ നടക്കുന്നു..!

നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും പ്രതിചേർത്തിരിക്കുന്ന നടൻ ദിലീപിന് കുരുക്കുമുറുക്കുന്ന വെളിപ്പെടുത്തലുകളാണ് ഒരോ ദിവസവും പുറത്തുവന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഭാര്യയും നടിയുമായ കാവ്യ മാധവനെ സാക്ഷിയായി ചോദ്യം ചെയ്യലിന് വിളിപ്പിച്ചരിന്നെങ്കിലും ഇത് ഇതുവരെ നടന്നില്ല. കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഏത് സമയവും ആലുവയിലെ പത്മസരോവരത്തിൽ എത്തുമെന്നും ചോദ്യം ചെയ്യൽ ഉടനില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അങ്ങനെ ജീവിതമാകെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ തയ്യാറെടുക്കുകയണ് നടൻ ദിലീപ്. ദർശനത്തിന് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ദിലീപ് ശബരിമലയിൽ എത്തുമെന്നാണ് ഇപ്പോൾ സൂചന ലഭിക്കുന്നത്. വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും. അതുകൊണ്ട് തന്നെ നാളെ തന്നെ ദിലീപ് ശബരിമലയിലേക്ക് പോകാനാണ് സാധ്യത.
ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും അടക്കമുള്ളവരും ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ജ്യോത്സ്യന്മാരുടെ കൂടെ ഉപദേശം പരിഗണിച്ചാണ് ദിലീപിന്റെ ശബരിമല യാത്രയെന്നാണ് സൂചനകൾ. ശബരിമല യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പത്മസരോവരത്തിൽ നടക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശക്തമായി നടക്കുമ്പോഴാണ് ദിലീപ് മല ചവിട്ടാനൊരുങ്ങുന്നത്.
നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. അന്ന് ജയിൽ വാസത്തിനിടെയാണ് വൃതം എടുക്കാൻ തുടങ്ങിയത്.പിന്നീട് ജയിൽ മോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം. ആരും അറിയാതെയായിരുന്നു ദർശനമെങ്കിലും അന്നും വാർത്ത തൽസമയം മാധ്യമങ്ങളിൽ എത്തിയിരുന്നു.
അതേസമയം, കേസിൽ തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കെ ചാനൽ ചർച്ചയിൽ പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ എത്തിയയിരുന്നു . സാക്ഷികൾക്ക് മൊഴി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സൈബർ വിദഗ്ധൻ സായ് ശങ്കർ കേട്ടിട്ടുണ്ട്.
കേസിൽ മുമ്പ് ദിലീപിനെതിരെ സാക്ഷി പറഞ്ഞ ഇരുപതോളം സാക്ഷികൾ മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതിൽ 15 പേരുടെ മൊഴി മാറ്റി മറ്റൊന്ന് പറയാൻ വേണ്ടി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിരുന്നു. പിന്നീട് ആ ഓഡിയോ കോപ്പി ചെയ്ത് മാറ്റിയ ശേഷമാണ് ഡിലീറ്റ് ആക്കിയതെന്നും ബാലചന്ദ്രകുമാർ പറയുന്നു.
https://www.facebook.com/Malayalivartha

























