കാട്ടാനകളുടെ ശല്യം രൂക്ഷം... വന്‍ കടബാധ്യതയില്‍ മനംനൊന്ത് യുവകര്‍ഷകന്‍ ജീവനൊടുക്കി...

കടുത്ത കടബാധ്യതയില്‍ മനംനൊന്ത് യുവകര്‍ഷകന്‍ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി. രാജേഷാണ് (35) കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്.
ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കോട്ടിയൂര്‍ ബസ് സ്റ്റോപ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ബാങ്കുകളില്‍ നിന്നും അയല്‍കൂട്ടങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും വായ്പ വാങ്ങി കൃഷി ചെയ്തെങ്കിലും കൃഷി നാശം മൂലം ഭീമമായ തുക നഷ്ടം വരുകയായിരുന്നു.
സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ രേഖ പണയംവച്ച് കേരള ബാങ്കില്‍ നിന്ന് 90,000 രൂപയും സ്വര്‍ണം പണയംവച്ച് 60,000 രൂപയും വായ്പ എടുത്തും സ്വകാര്യ വ്യക്തികളില്‍ നിന്നു കടം വാങ്ങിയും കഴിഞ്ഞ വര്‍ഷം വാഴ കൃഷി ചെയ്തെങ്കിലും നിരന്തരമായി കാട്ടാനക്കൂട്ടം കൃഷികള്‍ നശിപ്പിച്ചതോടെ രാജേഷിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി.
നഷ്ടം നികത്താനായി ഈ വര്‍ഷം നെല്‍കൃഷി ചെയ്തെങ്കിലും അതും കാട്ടാന നശിപ്പിച്ചതോടെ വന്‍ കടബാധ്യതയിലായ രാജേഷ് വളരെ നിരാശയിലായിരുന്നു.
ഒരു ഏക്കര്‍ വയലിലും അര ഏക്കര്‍ കരഭൂമിയിലും കൃഷി ചെയ്തുള്ള വരുമാനംകൊണ്ടായിരുന്നു രാജേഷിന്റെ കുടുബം കഴിഞ്ഞു വന്നിരുന്നത്.
കൃഷി നാശം സംഭവിച്ചിട്ടും സര്‍ക്കാര്‍ യാതൊരു ധനസഹായവും രാജേഷിനോ കുടുംബത്തിനോ നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍.
"
https://www.facebook.com/Malayalivartha

























