Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങിയാലെന്ത്; മന്ത്രിമാർക്ക് പുത്തൻ ആഢംബര കാർ തന്നെ വേണം. ടൂറിസം വകുപ്പിന്റെ ശുപാർശ ധനകാര്യ വകുപ്പ് അംഗീകരിച്ചു. വാങ്ങുന്നത് പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ

21 APRIL 2022 04:21 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അംഗീകരിച്ചു കൊണ്ടായിരുന്നു കെ എൻ ബാലഗോപാൽ മാർച്ച് 11 ന് സംസ്ഥാനത്തിന്റെ സമ്പൂർണ്ണ ബഡ്ജറ്റ് അവതരിപ്പിച്ചത്. തുടർച്ചയായി വന്ന രണ്ട് പ്രളയവും കൊവിഡ് പ്രതിസന്ധിയുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തിന്റെ പൊതു കടം 3.27 ലക്ഷം കോടി പിന്നിടുന്നു.

ചരിത്രത്തിൽ ഏറ്റവും വലിയ റവന്യു കമ്മിയാണ് നേരിടേണ്ടത്. വരുമാനവും ചെലവും തമ്മിലുള്ള അന്തരം 31000 കോടി രൂപയിലധികം . നാൽപ്പത് ശതമാനം വ്യത്യാസമാണ് വരവും ചെലവും തമ്മിൽ . ഏറ്റവും ഒടുവിൽ ശമ്പളമില്ലാതെ വിഷുവിനും ഈസ്റ്ററിനും പട്ടിണി കിടക്കേണ്ടി വന്ന കെ എസ് ആർ ടി സി ജീവനക്കാരെ നമ്മൾ കണ്ടു. ഇത് കാണാതിരിക്കുന്നത് സംസ്ഥാനത്തെ മന്ത്രിമാർ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പത്ത് പുതിയ ഇന്നോവ ക്രിസ്റ്റ മന്ത്രിമാർക്കായി വാങ്ങാനാണ് സർക്കാർ തീരുമാനം.

കാറ് വാങ്ങുന്നതിനുള്ള ടൂറിസം വകുപ്പിന്റെ ശുപാർശ ധനകാര്യ വകുപ്പ് അംഗീകരിച്ചതായാണ് വിവരം. അങ്ങനെയെങ്കിൽ അടുത്തയാഴ്ച തന്നെ ഉത്തരവിറങ്ങും. ധനമന്ത്രി കെ എൻ ബാലഗോപാലന്റെ കാറിന്റെ ടയർ അടുത്തിടെ ഓട്ടത്തിനിടയിൽ ഊരി പൊട്ടിത്തെറിച്ചിരുന്നു. ഇതോടെയാണ് പുതിയ കാറ് വാങ്ങുന്നതിനുള്ള ആലോചന ആരംഭിച്ചത്. ഇപ്പോൾ മന്ത്രിമാർ ഉപയോഗിക്കുന്ന എല്ലാ ഇന്നോവ ക്രിസ്റ്റ കാറുകളും കഷ്ടി മൂന്ന് വർഷം മുമ്പാണ് വാങ്ങിയത്.

കോടികൾ ചെലവിട്ട് പഴയ ഇന്നോവ കാറുകൾക്ക് പകരം പുതിയ ക്രിസ്റ്റ എല്ലാ മന്ത്രിമാർക്കുമായി വാങ്ങുകയായിരുന്നു . സർക്കാർ വാഹനങ്ങൾക്ക് പത്ത് വർഷമോ മൂന്ന് ലക്ഷം കിലോമീറ്ററോ ആണ് സേവന കാലാവധി. മന്ത്രിമാർക്ക് ആവശ്യമാണെങ്കിൽ മൂന്ന് ലക്ഷം കിലോമീറ്ററിൽ കാറ് മാറ്റാം. ഈ പരിധി പൂർത്തിയായാലുടൻ തന്നെ വാഹനത്തിന് ഒരു കുഴപ്പവുമില്ലെങ്കിലും പുതിയ വാഹനം വാങ്ങാനാണ് പല മന്ത്രിമാരും തീരുമാനിച്ചത്. 

സർക്കാർ വാഹനങ്ങളുടെ ടയർ മുപ്പത്തിരണ്ടായിരം കിലോമീറ്റർ കൂടുമ്പോഴാണ് മാറ്റേണ്ടത്. എന്നാൽ മന്ത്രിമാരുടെ വാഹനത്തിന്റെ ടയറിന് കിലോമീറ്റർ പരിധി നിശ്ചയിച്ചിട്ടില്ല. തേയ്മാനം സംഭവിച്ചതായി ടൂറിസം വകുപ്പിനെ അറിയിച്ചാൽ മതി. ഈ പഴുത് ഉപയോഗിച്ച് പല മന്ത്രിമാരുടെയും വാഹനത്തിന്റെ ടയറുകൾ നിരവധി തവണ മാറ്റിയിട്ടുണ്ട്. മന്ത്രിമാർ ഉപേക്ഷിക്കുന്ന വാഹനങ്ങൾ ടൂറിസം വകുപ്പ് തിരിച്ചെടുക്കും. പിന്നീട് അറ്റകുറ്റപ്പണി. ഇതിനും വലിയ തോതിൽ പണം ചെലവാകും. അഴിമതിയും കമ്മീഷനും വേറെ. 

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം മുഖ്യമന്ത്രിക്ക് രണ്ട് ഇന്നോവ ക്രിസ്റ്റയും അകമ്പടിക്കായി ഒരു ടാറ്റ ഹാരിയറും വാങ്ങിയിരുന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പുതിയ കറുത്ത കാറാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. ഇതിനു പിന്നാലെയാണ് ധന പ്രതിസന്ധി വകവയ്ക്കാതെ പത്ത് മന്ത്രിമാർ കൂടി തിടുക്കത്തിൽ കാറ് വാങ്ങുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (19 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (33 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (46 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends