Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

അകത്തേയ്ക്കുള്ള വഴി... ഒന്നിന് പുറകെ ഒന്നായി ദിലീപിന് കുരുക്ക് മുറുകുന്നു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ശക്തമായി വാദിച്ച് പ്രോസിക്യൂഷന്‍; ഈ ഹര്‍ജി 26ന് പരിഗണിക്കും; അന്വേഷണ സംഘം യോഗം ചേര്‍ന്നു; സായി ശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ തെളിവുകള്‍

22 APRIL 2022 09:31 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമായ ദിവസങ്ങളാണ് കടന്ന് പോകുന്നത്. കേസ് ശക്തമാക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം യോഗം ചേര്‍ന്നു. മാത്രമല്ല സായി ശങ്കറില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതായി ആരോപിച്ച് എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി 26നു വീണ്ടും പരിഗണിക്കും.

ഇത് ദിലീപിന് കുരുക്കാകുമെന്നാമ് കരുതുന്നത്. കോടതി നിര്‍ദേശിച്ചിരുന്ന വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണു ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടരന്വേഷണത്തില്‍ അന്വേഷണ സംഘത്തിനു ലഭിച്ച സാക്ഷിമൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണു വിചാരണയും സാക്ഷിവിസ്താരവും അട്ടിമറിക്കാന്‍ പ്രതിഭാഗം അഭിഭാഷകരുടെ ഒത്താശയോടെ ദിലീപ് ശ്രമിച്ചതായി ആരോപണം ഉയര്‍ന്നത്.

 


ദിലീപിന്റെ ഫോണാണ് നിര്‍ണായകമാകുന്നത്. രഹസ്യസ്വഭാവമുള്ള വിചാരണ രേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയതു സംബന്ധിച്ചു പ്രതിഭാഗത്തോടു വിശദീകരണം തേടണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയും വിചാരണ ക്കോടതിയുടെ പരിഗണനയിലുണ്ട്. ഇത്തരം രേഖകള്‍ ചോര്‍ന്നതു സംബന്ധിച്ചു കോടതി ജീവനക്കാരുടെ മൊഴിയെടുക്കാനായി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയും 26നു പരിഗണിക്കും. മേയ് 31നു തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണക്കോടതി നിര്‍ദേശം നല്‍കി.

അന്വേഷണം ശക്തമാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍#ണായക നീക്കം തുടങ്ങി. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി മേയ് 30 വരെ സമയം അനുവദിച്ച സാഹചര്യത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. തുടരന്വേഷണം നടത്തുന്ന ഡിവൈഎസ്പി ബൈജു എം. പൗലോസിന്റെ ടീമും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രന്റെ ടീമും യോഗത്തില്‍ പങ്കെടുത്തു.

 



പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കേസില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. സായ് ശങ്കര്‍ പ്രതികളുടെ ഫോണില്‍ നിന്നു മായ്ച്ചു കളഞ്ഞ മുഴുവന്‍ ഡിജിറ്റല്‍ ഫയലുകളും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസില്‍ കൂടുതലായി ചോദ്യം ചെയ്യേണ്ടവരുടെ പുതിയ പട്ടികയും അന്വേഷണ സംഘം തയാറാക്കി.

എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച വിശദമായ ചര്‍ച്ച അന്വേഷണ സംഘം നടത്തി. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നടിയെ പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ കത്ത് 24നു ചേരുന്ന ബാര്‍ കൗണ്‍സില്‍ യോഗം പരിഗണിക്കും.

 



അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിന് ഇന്ത്യന്‍ തെളിവു നിയമപ്രകാരം സംരക്ഷണമുള്ളതാണെന്നും അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണത്തില്‍ അന്വേഷണം നടത്തരുതെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കണമെന്നും അഡ്വ. വി. സേതുനാഥ് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിജീവിതയായ നടി നല്‍കിയ പരാതിയില്‍ ദിലീപിന്റെ അഭിഭാഷകരുടെ മറുപടി തേടിയിരുന്നെങ്കിലും ഇതുവരെ ലഭിച്ചില്ലെന്നു ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.എന്‍. അനില്‍കുമാര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (10 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends