ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ബസില്‍ മടങ്ങവേ പിന്നില്‍ നിന്നും ഒരാള്‍ തോണ്ടുന്നത് പോലെ തോന്നി, തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ഒരു യുവാവ് പുറകിലോട്ട് മറിഞ്ഞു വീഴുന്നത്, ഒടുവില്‍ സംഭവിച്ചത്....

ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് ബസില്‍ മടങ്ങവേ പിന്നില്‍ നിന്നും ഒരാള്‍ തോണ്ടുന്നത് പോലെ തോന്നി, തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ഒരു യുവാവ് പുറകിലോട്ട് മറിഞ്ഞു വീഴുന്നത്, ഒടുവില്‍ സംഭവിച്ചത്....
ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പുറകിലേക്ക് മറിഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്ത യുവാവിന് സഹയാത്രികയായ നഴ്‌സ് തുണയായി. അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സും അങ്കമാലി സ്വദേശിനിയുമായ ഷീബ അനീഷിന്റെ അവസരോചിതമായ ഇടപെടലിലാണ് 24കാരനായ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായത്.
അപ്പോളോ ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ മടങ്ങുമ്പോള്‍ 16നു രാവിലെ 9.15നു കെഎസ്ആര്‍ടിസി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്,.
നല്ല തിരക്കുണ്ടായിരുന്നതിനാല്‍ പുരുഷന്മാരുടെ ഭാഗത്തു കൂടിയാണ് ബസില്‍ ഷീബ കയറിയത്. മുന്നോട്ടു മാറി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍നിന്ന് ആരോ തോണ്ടുന്നതു പോലെ തോന്നി. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് കറുകുറ്റിയില്‍നിന്നു കയറിയ യുവാവ് പുറകിലോട്ടു മറിഞ്ഞു വീഴുന്നതു കാണുന്നത്.
പിന്നിലുണ്ടായിരുന്നവരോടു പിടിക്കാന്‍ പറഞ്ഞെങ്കിലും അതിനു മുന്‍പേ തന്നെ യുവാവ് തറയില്‍ വീണു കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ ചുറ്റുമുണ്ടായിരുന്നവരുടെ സഹായം തേടി. യുവാവിന്റെ പള്‍സ് പരിശോധിച്ചെങ്കിലും അറിയാന്‍ പറ്റിയില്ല. കാരണം ഓടുന്ന ബസിലായതു കൊണ്ടും പള്‍സ് കൃത്യം അറിയാന്‍ സാധിക്കാന്‍ കഴിഞ്ഞില്ല.
പള്‍സ് കിട്ടാതെ വന്നതോടെ സിപിആര്‍ നല്‍കി. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണമെന്നു പറഞ്ഞെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ല. അതോടെ സഹയാത്രികരോട് ഫോണ്‍ എടുത്തു തരാന്‍ പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ച് ഐസിയു ആംബുലന്‍സ് അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ആദ്യ സിപിആര്‍ കൊടുത്തതോടെ ആള്‍ അനങ്ങാനായി തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആര്‍ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്സിന്റെ ലക്ഷണങ്ങള്‍ കാണിച്ചതോടെ ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകള്‍ നല്‍കി. ഇതിനിടെ ഉണര്‍ന്ന യുവാവ് ആദ്യം അമ്പരന്നു. 'എനിക്ക് എന്താണു പറ്റിയത്' എന്നു ചോദിച്ചാണ് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്.
ആശുപത്രിയില്‍ കൊണ്ടു പോകണമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്താമെന്നാണു ബസ് ജീവനക്കാര്‍ പറഞ്ഞത്. അങ്കമാലിയില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു തുടര്‍ ചികിത്സ നല്‍കുകയായിരുന്നു.
അങ്കമാലി സ്വദേശി വിഷ്ണു(24) ആണ് ബസില്‍ അബോധാവസ്ഥയിലായി ആശുപത്രിയിലായത്. ഇയാള്‍ക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങളില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായി.
എറണാകുളം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തില്‍ ഇടപെടാനുള്ള ധൈര്യം കിട്ടിയത്.
"
https://www.facebook.com/Malayalivartha
























