സംസ്ഥാനത്ത് പുതിയ മദ്യ നയത്തിന്റെ ഭാഗമായി 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു... ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഷോപ്പുകള്‍ തുറക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.
പുതിയ മദ്യ നയത്തിന്റെ ഭാഗമായി 68 ബീവറേജസ് ഷോപ്പുകള്‍ ഘട്ടം ഘട്ടമായി തുറക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറക്കും. ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതല്‍ ബീവറേജസ് ഷോപ്പുകള്‍ തുറക്കുക.
തിരുവനന്തപുരം5, കൊല്ലം6, പത്തനംതിട്ട1, ആലപ്പുഴ4, കോട്ടയം6, ഇടുക്കി8, എറണാകുളം8, തൃശൂര്‍5, പാലക്കാട്6, മലപ്പുറം3, കോഴിക്കോട്6, വയനാട്4, കണ്ണൂര്‍4, കാസര്‍കോട്2 എന്നിങ്ങനെയാണ് ഷോപ്പുകള്‍ തുറക്കുന്നത്.
തിരക്ക് ഒഴിവാക്കാനായി 170 ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്കോ ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും സര്‍ക്കാര്‍ ഇത് പൂര്‍ണമായി അംഗീകരിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha
























