വായ്പ അടച്ചിട്ടും പിടിവിടാതെ ബാങ്ക്.... വര്‍ഷങ്ങള്‍ക്കു ശേഷം വ്യാപാരിയെ അറസ്റ്റ് ചെയ്യിപ്പിച്ച് ബാങ്ക്, അന്വേഷണത്തിനൊടുവില്‍ സംഭവിച്ചത്

വായ്പ അടച്ചിട്ടും പിടിവിടാതെ ബാങ്ക്.... വര്‍ഷങ്ങള്‍ക്കു ശേഷം വ്യാപാരിയെ അറസ്റ്റ് ചെയ്യിപ്പിച്ച് ബാങ്ക്, അന്വേഷണത്തിനൊടുവില്‍ സംഭവിച്ചത്
വായ്പക്കുടിശിക അടച്ചുതീര്‍ത്തിട്ടും രണ്ട് വര്‍ഷത്തിനു ശേഷം വ്യാപാരിയെ അറസ്റ്റ് ചെയ്യിപ്പിച്ച് ബാങ്ക്.
ബാങ്ക് വായ്പ കുടിശ്ശികയായെന്ന് കാണിച്ച് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയാണ് ചായക്കട സ്റ്റേഷനറി വ്യാപാരി അറുകാലിക്കല്‍ പടിഞ്ഞാറ് സുമേഷ് ഭവനില്‍ സുരേന്ദ്രന്‍പിള്ള (60) യുടെ അറസ്റ്റിലേക്ക് നയിച്ചത്.
എന്നാല്‍ അദ്ദേഹം ഈ വായ്പ നേരത്തെ തന്നെ അടച്ച് തീര്‍ത്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ അറസ്റ്റ് നടന്നത് ബാങ്കിന്റെ വീഴ്ചമൂലമെന്നു വ്യക്തമായി.
കേരള ബാങ്ക് ഏഴംകുളം ശാഖയില്‍ നിന്നെടുത്ത വായ്പയുടെ കുടിശിക അടച്ചുതീര്‍ന്നു കഴിഞ്ഞ ശേഷവും ചെക്ക് കേസ് പിന്‍വലിക്കുന്നതില്‍ ബാങ്ക് അധികൃതരും ബന്ധപ്പെട്ട അഭിഭാഷകനും വേണ്ടതു ചെയ്തില്ല. ഇതാണ് സുരേന്ദ്രന്‍പിള്ളയുടെ അറസ്റ്റില്‍ കലാശിച്ചത്.
''ഈ മാസം ഒന്നിനു രാവിലെയാണ് കോടതിയില്‍നിന്നു വാറന്റ് ഉണ്ടെന്നു പറഞ്ഞ് പൊലീസുകാര്‍ അറുകാലിക്കല്‍ പടിഞ്ഞാറു ഭാഗത്തെ ചായക്കടയില്‍ എത്തി്. വായ്പക്കുടിശികയുടെ പേരിലുള്ള ചെക്ക് കേസാണെന്നറിഞ്ഞപ്പോള്‍ കുടിശിക അടച്ചുതീര്‍ത്തതാണെന്ന് പൊലീസുകാരോടു പറഞ്ഞെങ്കിലും വാറന്റ് ഉള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കാതെ പറ്റില്ലെന്നാണ് പോലീസുകാര്‍ പറഞ്ഞത്.
രാവിലത്തെ ആഹാരം പോലും കഴിക്കും മുന്‍പേ നാട്ടുകാര്‍ കാണ്‍കെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. സ്റ്റേഷനില്‍ ഇരിക്കുന്നതിനിടെ പരാതികളും മറ്റും നല്‍കാന്‍ അവിടെയെത്തിയ പരിചയക്കാരുടെ മുന്‍പിലും അപമാനിതനായി. 3.30നു ശേഷമാണു കോടതിയില്‍ ഹാജരാക്കിയത്.
കുടിശിക അടച്ചുതീര്‍ത്തതിന്റെ ബാങ്ക് രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ജാമ്യത്തില്‍ വിടുകയുമായിരുന്നു. ഇതറിഞ്ഞപ്പോള്‍ ബാങ്ക് അധികൃതരും ബന്ധപ്പെട്ട അഭിഭാഷകനും എത്തി ചെക്ക് കേസ് പിന്‍വലിച്ചു. ഇതു നേരത്തേ ചെയ്തിരുന്നെങ്കില്‍ നിരപരാധിയായ ഞാന്‍ പൊലീസ് സ്റ്റേഷനും കോടതിയും കയറേണ്ടിവരില്ലായിരുന്നു'' സുരേന്ദ്രന്‍പിള്ള .
.കലക്ഷന്‍ ഏജന്റിന്റെ കയ്യില്‍ കൊടുത്തിരുന്ന പണം ബാങ്കില്‍ അടയ്ക്കാതെ വന്നതിനാലാണ് ആദ്യം കുടിശികയായതെന്ന് സുരേന്ദ്രന്‍ പിള്ള പറഞ്ഞു. പിന്നീടാണ് ബാങ്ക് കോടതിയില്‍ ചെക്ക് കേസ് നല്‍കിയതും നോട്ടിസ് ലഭിച്ചതും. അതിനു ശേഷം മകളുടെ സ്വര്‍ണം പണയം വച്ചാണ് 2019 ഡിസംബര്‍ 30ന് കുടിശിക പൂര്‍ണമായി അടച്ചുതീര്‍ത്തത്.
"
https://www.facebook.com/Malayalivartha
























