പൊളിച്ചു നീക്കിയ മരടിലെ വിവാദ ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ തിരികെ നല്‍കേണ്ട തുകയില്‍ പകുതി പോലും നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

പൊളിച്ചു നീക്കിയ മരടിലെ വിവാദ ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ തിരികെ നല്‍കേണ്ട തുകയില്‍ പകുതി പോലും നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് നിയമലംഘനം നടത്തി നിര്‍മ്മിച്ചതിനാലാണ് പൊളിച്ചു നീക്കിയത്.
തിരികെ നല്‍കേണ്ട 120.98 കോടി രൂപയില്‍ 37.32 കോടി രൂപ മാത്രം നല്‍കി. മൂന്ന് നിര്‍മ്മാതാക്കള്‍ ചേര്‍ന്ന് 37.32 കോടി രൂപ തിരിച്ചടച്ചപ്പോള്‍ ഏറ്റവും അധികം താമസക്കാര്‍ ഉണ്ടായിരുന്ന ഹോളി ഫെയ്ത്ത് ഫ്ളാറ്റിന്റെ നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ലെന്ന് സൂചനകള്‍.
ഫ്ളാറ്റുടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനായി 62.75 കോടി രൂപയടക്കം 120.98 കോടി രൂപയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. കെട്ടിടം പൊളിക്കാന്‍ ചെലവായ തുക, സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷണന്‍ നായര്‍ കമ്മിറ്റിക്കായി ചെലവായ തുക എന്നിവയടക്കമാണ് ഇത്. ഗോള്‍ഡന്‍ കായലോരം കെട്ടിടത്തിന്റെ നിര്‍മ്മാതാക്കളായ വിച്ചൂസ് കണ്‍സ്ട്രക്ഷന്‍സ് അടക്കാനുള്ള 13.97 കോടി രൂപയില്‍ 6.76 കോടി രൂപയാണ് തിരിച്ചടച്ചത്.
ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മാതാവ് 32.76 കോടി രൂപയില്‍ 16.76 കോടി രൂപയും ആല്‍ഫ വെഞ്ചഴ്സ് 32.10 കോടിയില്‍ 13.80 കോടി രൂപയും മാത്രമാണ് തിരിച്ചടച്ചത്. വിവരാവകാശ പ്രവര്‍ത്തകന്‍ എംകെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവരില്‍നിന്ന് നിര്‍ബന്ധപൂര്‍വം പണം ഈടാക്കാനുള്ള അധികാരം ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മിറ്റിക്കില്ല.
ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ്, ആല്‍ഫ സെറീന്‍ എന്നീ കെട്ടിട സമുച്ചയത്തിലെ ഫ്ളാറ്റുടമകള്‍ക്ക് അവര്‍ നല്‍കിയ തുക മുഴുവന്‍ തിരികെ ലഭിച്ചു. സര്‍ക്കാര്‍ നല്‍കിയ 25 ലക്ഷം രൂപ കൂടി കണക്കിലെടുക്കുമ്പോഴാണിത്. എന്നാല്‍, ഈ തുക കെട്ടിട ഉടമകള്‍ സര്‍ക്കാരിന് നല്‍കിയിട്ടില്ല. ഹോളി ഫെയ്ത്തിലെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയ 25 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്.
"
https://www.facebook.com/Malayalivartha
























