നേട്ടവുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്... സര്‍വീസ് ലാഭത്തിലായതോടെ കൂടുതല്‍ ബസുകള്‍ നിരത്തിലേക്ക്...

നേട്ടവുമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്... നിരത്തിലിറക്കി 10 ദിവസത്തിനുള്ളില്‍ 30 ബസുകളില്‍ നിന്നുമായി 61 ലക്ഷം രൂപയാണ് വരുമാനമായി സ്വിഫ്റ്റ് നേടിയിരിക്കുന്നത്. 61,71,908 രൂപയാണ് വരുമാന ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്.
സര്‍വീസ് ആരംഭിച്ച ഇത്ര ദിവസത്തിനുള്ളില്‍ 1,26,818 കിലോമീറ്ററാണ് സര്‍വീസ് നടത്തിയത്. ഈ തുക ടിക്കറ്റ് ഇനത്തില്‍ വരുമാനം നടത്തിയിരിക്കുന്നത്. സര്‍വീസ് ലാഭത്തിലായതോടെ കൂടുതല്‍ ബസുകള്‍ നിരത്തിലേക്ക് ഇറങ്ങും.
ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ പശ്ചാത്തലത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് മാനേജ്‌മെന്റ് . പുതിയ ബസ്സുകളും റൂട്ടും ലഭിക്കുന്നതോടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
അതേസമയം, കെഎസ്ആര്‍ടിസിയുടെ റൂട്ടുകള്‍ കൈമാറുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കിഫ്ബി സഹായത്തോടെ 310 സിഎന്‍ജി ബസ്സുകളും 50 ഇലക്ട്രിക് ബസ്സുകളും ഉടന്‍ കെ സ്വിഫ്റ്റിന്റെ ഭാഗമാകുമെന്നാണ് സൂചനകള്‍..
എസി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും എസി സീറ്ററിന് 15,66,415 രൂപയും നോണ്‍ എസി സര്‍വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവില്‍ എസി സ്ലീപ്പര്‍ സര്‍വീസിലെ എട്ട് ബസുകളും ബാംഗ്ലൂര്‍ക്കാണ് സര്‍വീസ് നടത്തുന്നത്.
എ സി സീറ്റര്‍ ബസുകള്‍ പത്തനംതിട്ട - ബാംഗ്ലൂര്‍, കോഴിക്കോട് - ബാംഗ്ലൂര്‍ എന്നിവിടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം - കോഴിക്കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്.
"
https://www.facebook.com/Malayalivartha
























