ഇനി അന്വേഷ ഉദ്യോഗസ്ഥർ പറയും കാവ്യ അനുസരിക്കും, ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം, വരും ദിവസങ്ങളിൽ കാവ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും, ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ്...!

നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവനെ വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. ഇത്തവണ കാവ്യപറയുന്നിടത്ത് ആയിരിക്കില്ല ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.
മുൻപ് രണ്ട് തവണ നോട്ടിസ് നൽകിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടിൽ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നൽകിയത്. കാവ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.
അതേസമയം, വധഗൂഢാലോചന കേസിലെ പ്രതി ഹാക്കർ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്.നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്‌ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്‌സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വീണ്ടും സായിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം. കേസിൽ അന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോകുന്നുവെന്ന് എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞിരുന്നു. നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും.കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എ ഡി ജി പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























